പതിവായി അവാക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇല്ലിനോയി യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച് ദിവസേന അവാക്കാഡോ കഴിക്കുന്ന സ്ത്രീകൾക്ക് ആഴത്തിലുള്ള വിസറൽ കൊഴുപ്പ് കുറയുന്നതായി കണ്ടെത്തിയിരുന്നു.

അവാക്കാഡോയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പതിവായി അവാക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇല്ലിനോയി യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച് ദിവസേന അവാക്കാഡോ കഴിക്കുന്ന സ്ത്രീകൾക്ക് ആഴത്തിലുള്ള വിസറൽ കൊഴുപ്പ് കുറയുന്നതായി കണ്ടെത്തിയിരുന്നു.

അവാക്കാഡോയിൽ വൈവിധ്യമാർന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. ദഹനം മെച്ചപ്പെടുത്തൽ, വിഷാദരോഗ സാധ്യത കുറയ്ക്കൽ, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കൽ, ക്യാൻസറിൽ നിന്ന് സംരക്ഷിക്കൽ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു. 

അവാക്കാഡോകളിൽ കൊഴുപ്പ് കൂടുതലാണ്. ഇതിൽ 60 ശതമാനവും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാണ്, ഇത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പൊട്ടാസ്യം, ഫോളേറ്റ്, ഫൈബർ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവാക്കാഡോ.

അവാക്കാഡോയിൽ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് കരുതപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ഉൾപ്പെടുന്നു. അവാക്കാഡോയിൽ നാരുകൾ അടങ്ങിയിരിക്കുന്നു. നല്ല ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കാൻ ദഹനനാളത്തിന് ആവശ്യമായ അളവിൽ നാരുകൾ ആവശ്യമാണ്.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് വിദഗ്ധൻ പറയുന്നു. ഓരോ 100 ഗ്രാം അവാക്കാഡോയിലും ബീറ്റാ സിറ്റോസ്റ്റെറോൾ എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ അവാക്കാഡോ പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നതായി ​പഠനങ്ങൾ പറയുന്നു. അവാക്കാഡോയിൽ ല്യൂട്ടിൻ, സീയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. അവോക്കാഡോകളിൽ ചില അർബുദങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

കരൾ രോ​ഗങ്ങൾ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live