ഗർഭധാരണത്തിന് ആവശ്യമായ ഫോളിക് ആസിഡിന്റെ ഉൽപാദനത്തെ സഹായിക്കാനും മാതളനാരങ്ങയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
പലരുടെയും ഇഷ്ട പഴമാണ് മാതളം. ജ്യൂസായും സ്മൂത്തിയായും അല്ലാതെയും മാതളനാരങ്ങ കഴിക്കാറുണ്ട്.
മാതളനാരങ്ങ ജ്യൂസിൽ ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസറും മറ്റ് രോഗങ്ങളും തടയാൻ സഹായിക്കുന്നതായി അഡ്വാൻസ്ഡ് ബയോമെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കാൻസർ കോശങ്ങളുടെ വളർച്ച തടയാനും കാർസിനോജെനിക് ഫലമുണ്ടാക്കാനും മാതള നാരങ്ങയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. മിതമായ അളവിൽ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് വിദഗ്ദർ പറയുന്നു. ഇതിൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പോളിഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമായ നെഞ്ചുവേദന കുറയ്ക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
മാതളനാരങ്ങയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം നിയന്ത്രിക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണക്രമം വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസ് ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്.
ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. മാതളനാരങ്ങ ജ്യൂസിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പ് മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. മാതളം ജ്യൂസ് പതിവായി കുടിക്കുന്നത് ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
നാരുകളാൽ സമ്പന്നമായ മാതളനാരകം കലോറി കുറഞ്ഞ പഴമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പഴമാണ്. മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന പോളിഫെനോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഭാരം നിയന്ത്രിക്കുന്നതിലൂടെ വിവിധ രോഗങ്ങളെ തടയാനും നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിൻ സിയാലും സമ്പന്നമായ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കും
മറ്റൊന്ന്, ആരോഗ്യകരമായ ലൈംഗികതയെ ഉത്തേജിപ്പിക്കാനും ഗർഭധാരണത്തിന് ആവശ്യമായ ഫോളിക് ആസിഡിന്റെ ഉൽപാദനത്തെ സഹായിക്കാനും മാതളനാരങ്ങയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
Read more പെട്ടെന്ന് വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

