Asianet News MalayalamAsianet News Malayalam

Male Infertility : പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ശീലം ബീജത്തിന്റെ അളവ് കുറയ്ക്കും

പുകവലിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം കുറയുന്നു. പുകവലി അണ്ഡങ്ങളെ ബീജസങ്കലനം ചെയ്യാനുള്ള ബീജത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നതായും അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്റ്റീവ് മെഡിസിൻ വ്യക്തമാക്കുന്നു.

This habit reduce the amount of sperm count
Author
Trivandrum, First Published Jan 21, 2022, 1:58 PM IST

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾക്ക് ഒരു നിശ്ചിത കാലയളവിനുശേഷവും ഗർഭധാരണം സാധിക്കാത്ത അവസ്ഥയെയാണ് വന്ധ്യത എന്നു പറയുന്നത്. പുരുഷ വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ശുക്ലത്തിലെ കുറവുകൾ, പുകവലി, അമിതമായ മദ്യപാനം, തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ്, അമിതവണ്ണം, സമ്മർദ്ദം, അസുഖങ്ങൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നതായി ലീലാവതി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റും വന്ധ്യതാ വിദഗ്ധനുമായ ഡോ. ഹൃഷികേശ് പൈ പറഞ്ഞു.

പല കേസുകളിലും തെറ്റിദ്ധാരണയോ നാണക്കേടോ കാരണം പുരുഷന്മാർ സ്വയം പരിശോധനയ്ക്ക് വിധേയരാകാൻ വിമുഖത കാണിക്കുന്നത് സാധാരണമാണ്. അതുകൊണ്ടാണ് പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ ശരീരത്തെക്കുറിച്ച് ഒരു പോലെ ബോധവാന്മാരാകേണ്ടത് പ്രധാനമാണ്. ലൈംഗിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിൽ നിന്ന് പുരുഷന്മാർ പിന്തിരിയരുത്. സ്ഖലനത്തിലെ ബുദ്ധിമുട്ട്, സെക്സിനോടുള്ള താൽപര്യം കുറയുക,ഉദ്ധാരണക്കുറവ് എന്നിവയെല്ലാം പുരുഷ വന്ധ്യതയ്ക്ക് കാരണമാകുമെന്നും ഡോ.ഹൃഷികേശ് പറയുന്നു.

രക്തപരിശോധന, ഹോർമോൺ പരിശോധനകൾ, ശുക്ല വിശകലനം എന്നിവയിൽ നിന്നാണ് രോഗനിർണയം ആരംഭിക്കുന്നത്. ശുക്ല വിശകലനം ബീജ ഉത്പാദനത്തിന്റെ തോതും ബീജ ചലനത്തിന്റെ തോതും കാണിക്കാൻ കഴിയും (ബീജം നന്നായി പ്രവർത്തിക്കുന്നുണ്ടോ, ചലിക്കുന്നുണ്ടോ എന്ന്). 

പുരുഷ വന്ധ്യത നിർണ്ണയിക്കാൻ സഹായിച്ച സാങ്കേതികവിദ്യയിലെ പ്രധാന മുന്നേറ്റങ്ങളിലൊന്നാണ്  sperm DNA fragmentation test. ബീജത്തിൽ എന്തെങ്കിലും ഡിഎൻഎ തകരാറുണ്ടോ എന്ന് കണ്ടെത്താനാകുന്നതിനാൽ ബീജത്തിന്റെ ജനിതക വസ്തുക്കളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് വിലയിരുത്തുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.

പുരുഷ വന്ധ്യതയുടെ ജനിതക പശ്ചാത്തലമോ കാരണമോ പഠിക്കുന്നതിനുള്ള ഒരു ഡയഗ്നോസ്റ്റിക് പരിശോധനയാണ് Sperm Aneuploidy Test. ഇത് ഒരു ബീജ സാമ്പിളിലെ ക്രോമസോം അസാധാരണതകളെ കൃത്യമായി സൂചിപ്പിക്കുന്നു. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവ നിയന്ത്രിക്കുന്ന ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയവയിലൂടെ വന്ധ്യതയ്ക്കുള്ള സാധ്യത കുറയ്ക്കാമെന്നും ഡോ. ഹൃഷികേശ് പറയുന്നു.

പുകവലിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പുകവലിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം കുറയുന്നു. പുകവലി അണ്ഡങ്ങളെ ബീജസങ്കലനം ചെയ്യാനുള്ള ബീജത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നതായും അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്റ്റീവ് മെഡിസിൻ വ്യക്തമാക്കുന്നു.

Read more : സ്ത്രീകളിൽ തൈറോയ്ഡ് ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ; ഡോക്ടർ പറയുന്നു
 

Follow Us:
Download App:
  • android
  • ios