Asianet News MalayalamAsianet News Malayalam

Thyroid problems : സ്ത്രീകളിൽ തൈറോയ്ഡ് ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ; ഡോക്ടർ പറയുന്നു

ഹൈപ്പോതൈറോയിഡിസം ക്രമരഹിതമായ ആർത്തവചക്രം, അണ്ഡോത്പാദനം, ഗർഭം അലസൽ, മാസം തികയാതെയുള്ള ജനനം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

What Happens if Hypothyroidism is Left Untreated
Author
Trivandrum, First Published Jan 20, 2022, 1:51 PM IST

മിക്ക പുരുഷന്മാരെയും സ്ത്രീകളെയും അലട്ടുന്ന പ്രധാന ആരോ​ഗ്യ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തൈറോയ്ഡ്. തൈറോയ്ഡ് പ്രശ്‌നങ്ങൾ സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ, ആർത്തവ പ്രശ്നങ്ങൾ, ഭാരംകൂടുക, ചർമ്മപ്രശ്നങ്ങൾ, വന്ധ്യത, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. 

ഹൈപ്പോതൈറോയിഡിസം ക്രമരഹിതമായ ആർത്തവചക്രം, അണ്ഡോത്പാദനം, ഗർഭം അലസൽ, മാസം തികയാതെയുള്ള ജനനം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഇന്ത്യയിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബോധവൽക്കരണമില്ലായ്മയാണ് ഇതിനു പിന്നിൽ. 

സ്ത്രീകൾക്കിടയിൽ ഏറ്റവും വ്യാപകമായി കണ്ട് വരുന്ന ഒന്നാണ് ഹൈപ്പോതൈറോയിഡിസം. ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗങ്ങളുടെ പ്രവണത വർധിച്ചുവരികയാണ്. 10 സ്ത്രീകളിൽ ഒരാൾക്ക് ഹൈപ്പോതൈറോയിഡ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തൈറോയിഡിന്റെ അളവ് കൂടുന്നത് അബോർഷനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  

തൈറോയ്ഡ് പ്രശ്നം നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവ ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് ഖാർഘറിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റമായ ഡോ. സുരഭി സിദ്ധാർത്ഥ ഇന്ത്യ.കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തൈറോയ്ഡ് ഗ്രന്ഥി ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നുവെന്ന് ഡോ. സുരഭി കൂട്ടിച്ചേർത്തു. തൈറോയ്ഡ് ഹോർമോണിന്റെ അധികമോ കുറവോ ആർത്തവത്തെ വളരെ നേരിയതോ ക്രമരഹിതമോ ആക്കും. ഈ തൈറോയ്ഡ് പ്രശ്നങ്ങൾ ഗർഭാവസ്ഥയിൽ കുഞ്ഞിന് നേരത്തെയുള്ള ആർത്തവവിരാമത്തിനും സങ്കീർണതകൾക്കും കാരണമാകും. തൈറോയ്ഡ് പ്രശ്നങ്ങൾ വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയമിടിപ്പ്, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകും.

തൈറോയ്ഡ് തകരാറുകൾ വിഷാദ രോഗ സാധ്യത വർദ്ധിപ്പിക്കാം. വരണ്ടതും വിളറിയതുമായ ചർമ്മം, ചൊറിച്ചിൽ, മുടികൊഴിച്ചിൽ, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ എന്നിവയ്ക്കും തൈറോയ്ഡ് കാരണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. സുരഭി പറഞ്ഞു.

 

What Happens if Hypothyroidism is Left Untreated

 

ശരീരത്തിലെ ഉപാപചയം, ശരീരഭാരം, ആർത്തവചക്രം, ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും മറ്റ് സുപ്രധാന അവയവങ്ങളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യൻ ജനസംഖ്യയിൽ തൈറോയ്ഡ് തകരാറുകൾ സാധാരണമാണ്. ഹൈപ്പോതൈറോയിഡിസം, പ്രത്യേകിച്ച്, കൂടുതൽ സാധാരണമാണ്. ഇത് പുരുഷന്മാരേക്കാൾ സാധാരണയായി സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്. 

ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകില്ല. എന്നാൽ ചികിത്സിച്ചില്ലെങ്കിൽ, ഹൈപ്പോതൈറോയിഡിസം ശരീരഭാരം വർദ്ധിപ്പിക്കൽ, ആർത്തവ ക്രമക്കേടുകൾ, വന്ധ്യത, വിഷാദം, വൃക്കരോഗം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

സ്ത്രീകളിൽ, ഹൈപ്പർതൈറോയിഡിസം ആർത്തവ ക്രമക്കേടുകൾക്കും പ്രത്യുൽപാദനശേഷി കുറയുന്നതിനും ഇടയാക്കും. പുരുഷന്മാരിൽ ഹൈപ്പർതൈറോയിഡിസം ബീജസംഖ്യയിൽ ഗണ്യമായ കുറവുണ്ടാക്കാമെന്നും നോവ ഐവിഎഫ് ഫെർട്ടിലിറ്റി മുംബൈയിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ. സ്നേഹ സാഥെ പറഞ്ഞു.

അധികമോ പ്രവർത്തനരഹിതമോ ആയ തൈറോയ്ഡ് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും അങ്ങനെ ഗർഭധാരണത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. ഗർഭാവസ്ഥയിൽ തന്നെ ഇത് പ്രശ്‌നങ്ങൾ ഉണ്ടാക്കും. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും തൈറോയ്ഡിനെ പരി​ഹരിക്കാനാകുമെന്നും ഡോ. സ്നേഹ പറഞ്ഞു.

Read more : കൊവിഡ് 19; കുട്ടികളിൽ രോ​ഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്...

Follow Us:
Download App:
  • android
  • ios