Asianet News MalayalamAsianet News Malayalam

ഈ ഹെർബൽ ചായ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും

മഞ്ഞളും കുരുമുളകും ചേർത്തുള്ള പാനീയം ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. കുരുമുളകിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. ദഹനവും ഉപാപചയ പ്രവർത്തനവും വർദ്ധിപ്പിക്കുന്ന ഒരു സംയുക്തം, ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു. 

this herbal turmeric tea may help lose weight
Author
First Published Dec 10, 2022, 11:25 AM IST

'കുർക്കുമിൻ' എന്ന ശക്തമായ സംയുക്തം അടങ്ങിയ പരമ്പരാഗത ഇന്ത്യൻ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് മഞ്ഞൾ സഹായകമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മെ ദഹിപ്പിക്കാനും മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

സന്ധിവാതം, ദഹന സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, അലർജികൾ, കരൾ രോഗം തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള ഭക്ഷണ പദാർത്ഥമായി മഞ്ഞൾ ഉപയോ​ഗിച്ച് വരുന്നു. മഞ്ഞളിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, വേദനസംഹാരികൾ, ആന്റിമൈക്രോബയൽ, തെർമോജെനിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കളെ പുറന്തള്ളുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

മഞ്ഞളും കുരുമുളകും ചേർത്തുള്ള പാനീയം ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. കുരുമുളകിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. ദഹനവും ഉപാപചയ പ്രവർത്തനവും വർദ്ധിപ്പിക്കുന്ന ഒരു സംയുക്തം, ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു. കുരുമുളക് ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

കുരുമുളകിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെയും ഉപാപചയ പ്രവർത്തനത്തെയും മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കുരുമുളക് ചായ ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കും...- മാക്രോബയോട്ടിക് ന്യൂട്രീഷനിസ്റ്റും ഹെൽത്ത് പ്രാക്ടീഷണറുമായ ശിൽപ അറോറ പറയുന്നു. കുരുമുളക് ആരോഗ്യകരമായ കൊഴുപ്പുകളും ഭക്ഷണ നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.  ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ- കുരുമുളക് ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പൊടിച്ച കുരുമുളകും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ കുടിക്കാവുന്നതാണ്. 

കരൾ രോ​ഗവും ഹൃദ്രോ​ഗവും ; പുതിയ പഠനം പറയുന്നത് ഇങ്ങനെ...

 

Follow Us:
Download App:
  • android
  • ios