ആഗോളതലത്തിൽ രോഗബാധിതരിൽ ചെറുപ്പക്കാരുടെ അനുപാതം ഉയർന്നതായി ലോകാരോഗ്യ സംഘടന.  കൊവിഡ്  20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇവരില്‍ ഭൂരിപക്ഷം പേർക്കും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് കൂടുതൽ പ്രശ്നത്തിലേക്ക് വഴിവയ്ക്കുന്നതായി ലോകാരോഗ്യ സംഘടന വെസ്‌റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി പറഞ്ഞു.

ഇവരില്‍ നിന്നുള്ള വൈറസ്  പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം പറയുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന വൃദ്ധരും മറ്റ് രോഗികളിലും പ്രശ്‌നം രൂക്ഷമാകുന്നതായി തകേഷി കസായി വ്യക്തമാക്കി.

സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, തുടരുകയും വേണം. ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുവഴി വൈറസ് വ്യാപനം തടയാനാകും. ഇതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കസായി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടത്തിലാണ്. മൂന്ന് വാക്‌സിനുകളാണ് ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലുളളത്. ഇതില്‍ ഒരെണ്ണം അവസാന കടമ്പയായ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. 

പത്ത് മടങ്ങ് ശക്തി കൂടുതലുള്ള പുതിയ കൊറോണ വൈറസ് മലേഷ്യയില്‍...