ഓട്‌സിൽ കാണപ്പെടുന്ന ബീറ്റാ-ഗ്ലൂക്കൻ ഒരു തരം ലയിക്കുന്ന ഫൈബറാണ് കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നത്. അതിനാൽ, നിങ്ങൾ പതിവായി ഓട്സ് കഴിക്കുകയാണെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ 7 ശതമാനം വരെ കുറയ്ക്കാം. 

ചീത്ത കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ് ഹൃദ്രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നല്ല കൊളസ്‌ട്രോൾ കുറയുന്നത് പോലും ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ചില ഭക്ഷണങ്ങൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായകമാകും. മാത്രമല്ല ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് ധാന്യങ്ങൾ...

ഓട്സ്...

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ധാന്യങ്ങൾ വളരെ സഹായകമാണ്. ഇവ കഴിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത 20 ശതമാനം വരെ കുറയുന്നതായി ഹെൽത്ത്‌ലൈൻ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന അത്തരം ധാന്യങ്ങളിൽ ഒന്നാണ് ഓട്‌സ്. ഓട്‌സിൽ കാണപ്പെടുന്ന ബീറ്റാ-ഗ്ലൂക്കൻ ഒരു തരം ലയിക്കുന്ന ഫൈബറാണ് കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നത്. അതിനാൽ, നിങ്ങൾ പതിവായി ഓട്സ് കഴിക്കുകയാണെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ 7 ശതമാനം വരെ കുറയ്ക്കാം.

ബാർലി...

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാഘാതം തടയുന്നതിനും ബാർലി വളരെ ഗുണം ചെയ്യും. ധമനിയിലോ സ്‌ട്രോക്കിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ബാർലി കഴിക്കുന്നതിലൂടെ തടയാം. ബാർലി പ്രത്യേകിച്ച് ബീറ്റാ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാരിൽ സമ്പുഷ്ടമാണ്. നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല മികച്ച ഉറവിടം കൂടിയാണ് ബാർലി. ശക്തമായ ആൻറി ഓക്സിഡൻറായ ഗ്ലൈസിൻ (അമിനോ ആസിഡ്) സാന്നിധ്യം കരൾ കോശങ്ങളെ സംരക്ഷിക്കുന്നു. അസറ്റാൽഡിഹൈഡ്, മലോനാൽഡിഹൈഡ് എന്നിവയുടെ രൂപീകരണം തടയുന്നു

ബ്രൗൺ റൈസ്...

ബ്രൗൺ റൈസ് കഴിക്കുന്നത് മോശം കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ​ഫലപ്രദമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ പതിവായി മട്ട അരി ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

പൊണ്ണത്തടിയാണോ പ്രശ്നം? ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കരുത്

LIVE: Dr. Vandana Das Funeral News Updates | Doctors Protest News | Asianet Kottarakkara news