Asianet News MalayalamAsianet News Malayalam

ഷുഗര്‍ കൂടുന്നത് തടയാൻ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മൂന്ന് പാനീയങ്ങള്‍...

ടൈപ്പ്-2 പ്രമേഹമാണ് അധികപേരെയും ബാധിക്കുന്നത്. ഇതാണെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ കഴിയുന്നതല്ല. നാം നിയന്ത്രിച്ച് മുന്നോട്ടുപോവുകയെന്നതാണ് മുന്നിലുള്ള ഏകമാര്‍ഗം.

three healthy drinks which helps to reduce blood sugar spike in diabetics hyp
Author
First Published Sep 25, 2023, 10:01 AM IST

പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹക്കെ അല്‍പം കൂടി ഗൗരവത്തോടെ സമീപിക്കുന്നവര്‍ ഇന്ന് ഏറെയാണ്. മറ്റൊന്നുമല്ല, പ്രമേഹത്തെ നിസാരമായി തള്ളിക്കളയുക സാധ്യമല്ല. കാരണം പ്രമേഹം ക്രമേണ പല ആരോഗ്യപ്രശ്നങ്ങളിലേക്കും ഗുരുതരമായ അവസ്ഥകളിലേക്കുമെല്ലാം നമ്മെ നയിക്കാം. 

ടൈപ്പ്-2 പ്രമേഹമാണ് അധികപേരെയും ബാധിക്കുന്നത്. ഇതാണെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ കഴിയുന്നതല്ല. നാം നിയന്ത്രിച്ച് മുന്നോട്ടുപോവുകയെന്നതാണ് മുന്നിലുള്ള ഏകമാര്‍ഗം. പ്രത്യേകിച്ച് ഭക്ഷണത്തില്‍ തന്നെയാണ് നിയന്ത്രണം കൊണ്ടുവരേണ്ടത്. പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. പലതും പരമാവധി നിയന്ത്രിക്കുകയും വേണം. 

ഇത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കുന്നതിന്, അല്ലെങ്കില്‍ ഷുഗര്‍ കൂടുന്നത് തടയുന്നതിന് സഹായിക്കുന്ന മൂന്ന് തരം പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഉലുവ വെള്ളമാണ് ഇതിലുള്‍പ്പെടുന്ന ഒരു പാനീയം. ഉലുവയിലടങ്ങിയിരിക്കുന്ന സോല്യൂബിള്‍ ഫൈബര്‍ ഭക്ഷണത്തില്‍ നിന്ന് മധുരം സ്വീകരിക്കുന്നതിന്‍റെ വേഗത നല്ലതുപോലെ കുറയ്ക്കുന്നു. അതിനാല്‍ രക്തത്തില്‍ പെട്ടെന്ന് ഗ്ലൂക്കോസ് കൂടുന്ന സാഹചര്യമൊഴിവാകുന്നു. ഉലുവയിലുള്ള 'ആല്‍ക്കലോയ്ഡ്സ്'ഉം രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത് പോരാതെ പാൻക്രിയാസിനെ കൂടുതല്‍ ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിനും ഉലുവ പ്രേരിപ്പിക്കുന്നു. 

രണ്ട്...

ചിറ്റമൃതിനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. ആയുര്‍വേദവുമായി ബന്ധമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ചിറ്റമൃതിനെ കുറിച്ച് അറിയാതിരിക്കില്ല. ചിറ്റമൃതിലുള്ള 'ബെര്‍ബെറിൻ' എന്ന 'ആല്‍ക്കലോയ്ഡ്' രക്തത്തിലെ ഷുഗര്‍നില താഴ്ത്തുന്നതിന് സഹായകമാണ്. അതിനാല്‍ തന്നെ ചിറ്റമൃത് ചേര്‍ത്ത വെള്ളം കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.

മൂന്ന്...

കറുവപ്പട്ട ചേര്‍ത്ത ചായയും (മധുരം ചേര്‍ക്കാത്തത്) പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതുതന്നെ. രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിന് ഇൻസുലിൻ ഹോര്‍മോണ്‍ എന്ന പോലെ സഹായിക്കും കറുവപ്പട്ടയിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങള്‍. 

Also Read:- കൊളസ്ട്രോള്‍ കൂടുമ്പോള്‍ മുഖത്ത് പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

youtubevideo

Follow Us:
Download App:
  • android
  • ios