Asianet News MalayalamAsianet News Malayalam

തലച്ചോറിന്റെ ആരോഗ്യത്തിന് വേണം ഈ മൂന്ന് ഭക്ഷണങ്ങൾ

ന്യൂട്രീഷ്യനിസ്റ്റായ റാഷി ചൗദരി പങ്കുവച്ച ഒരു വീഡിയോയാണ് നടി സമീറ റെഡി പങ്കുവച്ചിരിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തിനും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് റാഷി വീഡിയോയിൽ പറയുന്നത്.  

three healthy foods for brain
Author
Trivandrum, First Published May 9, 2021, 8:16 PM IST

നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ മാനസികാവസ്ഥയെ ബാധിക്കുമെന്ന് എത്രപേര്‍ക്കറിയാം? ചില ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ തുടങ്ങിയ ഹോര്‍മോണുകളെയും, മറ്റ് ന്യൂട്രോട്രാന്‍സ്മിറ്റേഴ്സിനെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ന്യൂട്രീഷ്യനിസ്റ്റായ റാഷി ചൗദരി പങ്കുവച്ച ഒരു വീഡിയോയാണ് നടി സമീറ റെഡി പങ്കുവച്ചിരിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തിനും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് റാഷി വീഡിയോയിൽ പറയുന്നത്.  

ഈ ഭക്ഷണങ്ങൾ കുടലിന്റെ ആരോ​ഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ തലച്ചോറിന് ഡോപാമൈൻ, സെറോടോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുക ചെയ്യുന്നുവെന്ന് അവർ വീഡിയോയിൽ പറയുന്നു.. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...

എള്ള്...

എള്ളിൽ ടൈറോസിൻ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിലെ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചിന്തയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു. 100 ഗ്രാം എള്ള് 0.79 ഗ്രാം ടൈറോസിൻ അടങ്ങിയിട്ടുണ്ട്.

 

three healthy foods for brain

 

കോഫി...

കോഫി തലച്ചോറിന് വളരെ നല്ലതാണ്. ഇത് അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ മസ്തിഷ്ക രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ദിവസവും ഒരു ​ഗ്ലാസ് കാപ്പി കുടിക്കുന്നത് തലച്ചോറിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ച് പ്രായമായവരിൽ തലച്ചോറിന്റെ സൂക്ഷ്മമായ പ്രവർത്തനങ്ങൾ നിലനിർത്തുകയും മറവി രോഗങ്ങൾ ഒരു പരിധിവരെ തടയുകയും ചെയ്യും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് മറവി രോഗത്തെ തടയുന്ന പ്രധാന ഘടകം.

 

three healthy foods for brain

 

വാഴപ്പഴം...

വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അവയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിൽ ഏകദേശം 11 മില്ലിഗ്രാം ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

 

three healthy foods for brain

 

 

ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ശരീരത്തിന് ലഭിക്കും ആവശ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 


 

Follow Us:
Download App:
  • android
  • ios