Asianet News MalayalamAsianet News Malayalam

ആർത്തവസമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ 'ഉണക്ക മുന്തിരി' നല്ലതോ...?

ആര്‍ത്തവസമയത്തെ വേദന കുറയ്‌ക്കാന്‍ ചിലര്‍ മരുന്നുകള്‍ കഴിക്കാറുണ്ട്‌. അത്‌ കൂടുതല്‍ ദോഷം ചെയ്യുമെന്ന് കാര്യം പലരും ചിന്തിക്കാറില്ല. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആര്‍ത്തവസമയത്തെ അസ്വസ്ഥകൾ ഒരു പരിധി വരെ കുറയ്‌ക്കാനാകും. 

three ways to Relieve Menstrual Cramps
Author
Trivandrum, First Published May 27, 2020, 4:08 PM IST

ആര്‍ത്തവസമയത്ത്‌ വയറ് വേദന, നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടാകാറുണ്ട്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ മൂന്ന്‌ ദിവസം നല്ല പോലെ രക്തസ്രാവം ഉണ്ടാകാറുണ്ട്‌. ആര്‍ത്തവസമയത്തെ അസ്വസ്ഥകൾ കുറയ്‌ക്കാന്‍ ചിലര്‍ മരുന്നുകള്‍ കഴിക്കാറുണ്ട്‌. അത്‌ കൂടുതല്‍ ദോഷം ചെയ്യുമെന്ന കാര്യം പലരും ചിന്തിക്കാറില്ല. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആര്‍ത്തവസമയത്തെ വേദന ഒരു പരിധി വരെ കുറയ്‌ക്കാനാകും. ആർത്തവസമയത്തെ അസ്വസ്ഥകൾ കുറയ്ക്കാൻ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്. എന്തൊക്കെയാണെന്ന് അറിയാം....

പെരുംജീരകം...

പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നിങ്ങളുടെ ആര്‍ത്തവം ക്രമീകരിക്കുകയും ആരോഗ്യം നൽകുകയും ചെയ്യും.

 

three ways to Relieve Menstrual Cramps
 
ഇഞ്ചി...

ആർത്തവ പ്രശ്നങ്ങൾ‌ അകറ്റാൻ വളരെ മികച്ച പ്രതിവിധിയാണ് ഇഞ്ചി. വൈകിയുള്ള ആര്‍ത്തവത്തിന് 'ജിഞ്ചര്‍ ടീ' ഏറെ ​ഗുണം ചെയ്യും. ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. അതൊടൊപ്പം, ആർത്തവ സമയത്തെ അസ്വസ്ഥകൾ അകറ്റാനും ഉത്തമമാണ്.

three ways to Relieve Menstrual Cramps 

 

ഉണക്ക മുന്തിരി...

ഉണക്ക മുന്തിരി നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. ഉണക്ക മുന്തിരിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആർത്തവസമയത്തെ വയറുവേദന ഒരു പരിധി വരെ നിയന്ത്രിക്കാൻ ഉണക്ക മുന്തിരി കഴിക്കുന്നത് ​നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

 

three ways to Relieve Menstrual Cramps

 

ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ കുടിക്കുന്നത് ആർത്തവസമയത്തെ അസ്വസ്ഥകൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് 'ഇന്റർനാഷണൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിയിൽ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആർത്തവ സമയത്തെ അമിത വയറുവേദന; അറിഞ്ഞിരിക്കേണ്ട ചിലത്, ഡോക്ടർ പറയുന്നത്....

Follow Us:
Download App:
  • android
  • ios