Asianet News MalayalamAsianet News Malayalam

ആർത്തവ സമയത്തെ അമിത വയറുവേദന; അറിഞ്ഞിരിക്കേണ്ട ചിലത്, ഡോക്ടർ പറയുന്നത്...

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം.  ആര്‍ത്തവദിനങ്ങള്‍  സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്.  ആ സമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. 
 

Reasons for Painful Periods and Menstrual Cramps
Author
Trivandrum, First Published Jan 1, 2020, 5:13 PM IST

മാസമുറ സമയത്ത് വയറുവേദന സാധാരണയാണ്. കാരണം, ​ഗർഭപാത്രത്തിനകത്തുള്ള ഒരു ആവരണം എല്ലാ മാസവും ഇളകി പോയിക്കഴിഞ്ഞു പുതിയത് വരാനുള്ള തയ്യാറെടുപ്പാണ് മാസമുറ എന്നത്. ഈ ​പ്രവർത്തനത്തിൽ ​ഗർഭപാത്രം ചുരുളുകയും വികസിക്കുകയും ചെയ്യുന്നു. എന്നാൽ അമിതമായി വളരെ ശക്തയായി ​ഗർഭപാത്രം ഈ നിലയിൽ പ്രവർത്തിക്കുമ്പോൾ സമീപത്തുള്ള രക്തക്കുഴലുകൾ അടഞ്ഞുപോകുന്നതിന്റെ ഭാ​ഗമായി മസിലുകളിലേക്കുള്ള ഓക്സിൻ സപ്ലേ ഇല്ലാതാകുന്നതാണ് വയറുവേദനയുടെ കാരണം.ഇത് സ്വാഭാവികമായ ആർത്തവ സമയത്തുള്ള വേദനയുടെ കാര്യമാണ്. 

മറ്റ് കാരണങ്ങൾ...

എൻഡോമെട്രിയോസിസ്...

​ഗർഭപാത്രത്തിനകത്തെ ആവരണം അതിന് പുറത്തും, അണ്ഡാശയങ്ങളുടെ പുറത്തും കുടലിന് പുറത്തും മറ്റ് കോശങ്ങളിലും പറ്റിപിടിച്ച് വളർന്നിരിക്കുന്ന അവസ്ഥയാണിത്. ഹോർമോൺ തകരാർ, അമിതവണ്ണം പോലുള്ളവ എൻഡോമെട്രിയോസിസിന് കാരണമാകാറുണ്ട്. മാസമുറ സമയത്തുള്ള വയറുവേദന ഏറ്റവും കഠിനമായി ഇവർക്ക് അനുഭവപ്പെടുന്നു.

2. ​ഗർഭാശയമുഖം( Cervix) ;ചുരുങ്ങി അടഞ്ഞിരിക്കുന്നത് മാസമുറയുടെ വേദന കൂടാൻ മറ്റൊരു കാരണമാണ്. ഇത് സാധാരണ ഒരു പ്രസവം കഴിയുമ്പോൾ മാറുന്നതായി കണ്ട് വരുന്നു. 

3. ​ഗർഭാശയമുഴകൾ...

മുഴകൾ ​ഗർഭപാത്രത്തിൽ അധികമായി വളരുന്ന സാഹചര്യത്തിൽ അമിതമായി വയറുവേദന ഉണ്ടാകാം.

പരിഹാരം...

TRANSFAT, MILK PRODUCTS, EGG, REFINED FOODS, WHEAT ഇവ പൂർണമായും ഒഴിവാക്കുക. പകരം പയർവർ​ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, നട്സ്, എന്നിവ കഴിക്കാവുന്നതാണ്. ദിവസവും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. 

വയറുവേദന കുറയ്ക്കാൻ ചെയ്യേണ്ടത്....

 1.വയറു മുറുകി കിടക്കുന്ന ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. 
 2. ഭക്ഷണം സമയാസമയങ്ങളില്‍ കഴിക്കുക. വയറ് കാലിയായി കിടന്നാല്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നത് വര്‍ധിക്കുകയും,അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യും. 
 3.ചുടുവെള്ളത്തില്‍ കുളിക്കുക.
 4.ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
 5. അധികം എരിവും പുളിയും മസാലയുമില്ലാത്ത ഭക്ഷണം കഴിക്കുക.  
 6. ധാരാളം വെള്ളം കുടിക്കുക. 

Follow Us:
Download App:
  • android
  • ios