കഴുത്തിനു മുൻഭാ​ഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴേയായിട്ടാണ് തെെറോയ്ഡ് ​ഗ്രന്ഥിസ്ഥിതി ചെയ്യുന്നത്. ചിത്രശലഭത്തിന്റെ ആകൃതിയാണ് ഇതിന്. ശരീരത്തിലെ രാസവിനിമയത്തെ നിയന്ത്രിക്കുന്നതിന് അത്യാവശ്യമായ തെെറോയ്ഡ് ഹോർമോണുകളെ സ്രവിക്കുന്നത് തെെറോയ്ഡ് ​ഗ്രന്ഥിയാണ്. ഹോർമോൺ പ്രവർത്തനത്തിന്റെ കേന്ദ്രം കൂടിയാണ് തെെറോയ്ഡ് ​ഗ്രന്ഥി.

ഹോർമോൺ ഉത്പാദനം കുറവായിരിക്കുമ്പോൾ തെെറോയ്ഡ് ​ഗ്രന്ഥിവളർന്നു വലുതാകും. കഴുത്തിലെ മുഴ പോലെ പുറമേയ്ക്ക് കാണാവുന്ന തരത്തിൽ ഇത് അനുഭവപ്പെട്ടേക്കാം. തെെറോയ്ഡ് ​ഗ്രന്ഥിയെ അപൂർവ്വമായി അർബുദരോ​ഗം ബാധിക്കാറുണ്ട്. ഇത് ഏറ്റവും സാധാരണമായ അന്ത​സ്രാവി ​ഗ്രന്ഥി കാൻസറാണ്. ഇത് ചികിത്സിക്കാവുന്നതും മികച്ച രോ​ഗനിർണയവുമുള്ളതുമാണ്. തെെറോയ്ഡ് ​ഗ്രന്ഥിയിലെ പ്രവർത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുന്നതിന് കാരണമാകാറുണ്ട്. 

സാധാരണയായി കഴുത്തിന്റെ മുൻവശത്തെ അസാ​ധാരണമായി വീക്കം കുടുംബാം​ഗങ്ങളോ മറ്റോ വൃക്തിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് പതിവ് കണ്ണാടിയിൽ നോക്കി വൃക്തി ഇത് ഉറപ്പ് വരുത്തുകയും ചെയ്യും. മറ്റെതെങ്കിലും ആവശ്യങ്ങൾക്കായി നടത്തിയ സ്കാനിങ്ങിൽ അടുത്തിടെ തെെറോയ്ഡ് വീക്കം ആകസ്മികമായി നിർണ്ണയിക്കപ്പെട്ടിരുന്നു.

റേഡിയേഷൻ, തെെറോയ്ഡ് കാൻസറിന്റെ കുടുംബ ചരിത്രമുള്ളവർ, 40 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരിലാണ് റെെതോയ്ഡ് കാൻസർ കൂടുതലായി കണ്ട് വരുന്നത്. പക്ഷേ ചില വൃക്തികളിൽ മാത്രം തെെറോയ്ഡ് വീക്കം കാൻസറായി മാറുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെയും വ്യക്തമായി തിട്ടപ്പെടുത്താനായിട്ടില്ല. 

ഏറ്റവും സാധാരണമായ പാപ്പില്ലറി, ഫോളികുലാർ വിഭാ​ഗത്തിൽപ്പെട്ട തെെറോയ്ഡ് കാൻസർ എളുപ്പത്തിൽ ചികിത്സിക്കാനാകും. എന്നാൽ അനാപ്ലാസ്റ്റിക്, മെഡുല്ലറി വിഭാ​ഗത്തിലുള്ളവയുടെ രോ​ഗനിർണ്ണയം പ്രയാസകരമാണ്. 

തെെറോയ്ഡ് കാൻസറിനെ കുറിച്ചുള്ള പതിവ് ചോദ്യങ്ങളിലൂടെ ഇതിന് കുറിച്ച് കൂടുതൽ മനസിലാക്കാവുന്നതാണ്...

1. എനിക്ക് ഒരു തെെറോയ്ഡ് മുഴയുണ്ടെന്ന് കണ്ടെത്തി. എനിക്ക് കാൻസർ ഉണ്ടോ...?

തെെറോയ്ഡ് മുഴയിൽ നിന്ന് രണ്ട് കാര്യങ്ങൾ അർത്ഥമാക്കാം. ആദ്യത്തേത് ​ഗോയിറ്റർ എന്നറിയപ്പെടുന്ന സാധാരണയായി വരുന്ന വീക്കമാണ്. ഇത് അയഡിന്റെ വീക്കം മൂലം സംഭവിക്കുന്നതാണ്. രണ്ടാമത്തേത് കഴുത്തിൽ ഉണ്ടാകുന്ന അസാധാരണമായ മുഴയാണ്. ഇത് തെെറോയ്ഡ് ​ഗ്രന്ഥിയിലെ അസാധാരണമായ വളർച്ച കാരണം ഉണ്ടാകുന്നതാണ്. ഇത് കാൻസറിന് കാരണമാവുകയും അല്ലാതെയുമാകാം.

തെെറോയ്ഡ് മുഴയെ കുറിച്ചുള്ള വസ്തുതകൾ...?

1. അവ സാധാരണമാണ്. ഏകദേശം 5 ശതമാനം സ്ത്രീകൾക്കും 1 ശതമാനം പുരുഷന്മാർക്കും പതിവ് പരിശോധനയിൽ തെെറോയ്ഡ് സംബന്ധിച്ച് മുഴകൾ ഉണ്ടാകാം. 65 വയസ് പ്രായമാകുമ്പോൾ 50 ശതമാനം വരെ തെെറോയ്ഡ് മുഴകൾ വികസിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

2. ഈ മുഴകളിൽ 90 ശതമാനത്തിലധികവും കാൻസർ അല്ലാത്തവയാണ്. കുട്ടികളിവും കൗമാരക്കാരിലും ശ്രദ്ധ വേണം. ഇവരിൽ 30 ശതമാനം വരെ കാൻസർ സാധ്യതയുണ്ട്. 

3. ആദ്യഘട്ടത്തിൽ വേദനയില്ലാത്തതും സാധാരണയായി രോ​ഗലക്ഷണങ്ങളില്ലാത്തതുമാണ്.

റെഡ് ഫ്ളാ​ഗ് ലക്ഷണങ്ങൾ...

1.പെരുമാറ്റത്തിലുള്ള മാറ്റം, ശബ്ദത്തിന്റെ പരുക്കൻ സ്വഭാവം.
2. ശ്വസിക്കുന്നതിലും വിഴുങ്ങുന്നതിലും ബുദ്ധിമുട്ട്.
3. അസാധാരണമായി വീർത്ത​ഗ്രന്ഥി.

മേൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടുക. പരിശോധനകൾക്ക് ശേഷം ഇതിൽ അപകടകരമായ ഒന്നുമില്ലെന്നും സാധാരണ വീക്ം മാത്രമാണെന്നും സ്ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ ചികിത്സ ആവശ്യമില്ല.

2. എനിക്ക് ഒരു തെെറോയ്ഡ് മുഴ ഉണ്ടെന്ന് കണ്ടെത്തി. ഞാൻ‌ പൂർണമായും ക്ഷീണിതനാണ്. ഇനി ഞാൻ എന്തു ചെയ്യും...?

ശാന്തമായിരിക്കൂ, ഒരു മുഴ കണ്ടെത്തുന്നത് ഭയപ്പെടുത്തുന്നതാണ്. എന്നാൽ അതിൽ ഭൂരിപക്ഷവും കാൻസർ അല്ല എന്ന് മസിലാക്കൂ. ആശങ്ക അകറ്റാനായി ഡോക്ടറെ സമീപിക്കുക. ഡോക്ടർ വിശദമായ രോ​ഗനിർണ്ണയവും പരിശോധനയും നടത്തും. കുട്ടിക്കാലത്ത് റേഡിയേഷൻ മൂലമുണ്ടായ അസുഖങ്ങൾ, തെെറോയ്ഡ് കാൻസറിന്റെ കുടുംബ ചരിത്രം എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. വീക്കത്തെ കുറിച്ച് കൂടുതൽ അറിയാൻ തെെറോയ്ഡിന്റെയും കഴുത്തിന്റെയും അൾ‌ട്രാസൗണ്ട് ആവശ്യമാണ്. തെെറോയ്ഡിന്റെ നില വിലയിരുത്തുന്നതിന് ഒരേ സമയം ഒരു തെെറോയ്ഡ് പ്രവർത്തന പരിശോധനയും നടത്തും. 

നിങ്ങളുടെ തെെറോയ്ഡ് അൾട്രാസൗണ്ട് റിപ്പോർട്ടുകൾ വന്നുകഴിഞ്ഞാൽ ,ഒരു സ്റ്റാൻഡേർഡ് സ്കോർ( 1 മുതൽ 5 വരെ) അനുസരിച്ച് കൂടുതൽ പരിശോധനയുടെ ആവശ്യകത തീരുമാനിക്കും. മുഴകളിൽ നിന്ന് കുത്തി എടുത്തുള്ള പരിശോധനയായ ഫെെൻ നീഡിൽ ആസ്പിരേഷൻ സെെറ്റോളജി (എഫ്എൻഎസി) ആണ് ഇവിടെ ഉപയോ​ഗിക്കുന്നത്. ആവശ്യമെങ്കിൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിനും തരംതിരിക്കുന്നതിനും സഹായിക്കുന്നതിനും ഒരു സ്കോറിം​ഗ് സംവിധാനവും (1 മുതൽ 6 വരെ) ഉണ്ട്. 

3. റിപ്പോർട്ട് സംശയാസ്പദമാണെന്നും എനിക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറയുന്നു. ശസ്ത്രക്രിയ ശരിക്കും ആവശ്യമാണോ...?

നിങ്ങളുടെ എൻഎഫ്സി റിപ്പോർട്ട് 3നും 6നും ഇടയിലുള്ള സ്കോറായി പുറത്ത് വന്നിരിക്കാം. 3, 4 സ്കോറുകൾക്ക് 15 മുതൽ 20 ശതമാനം വരെ കാൻസർ വരാനുള്ള സാധ്യതയുണ്ട്. അത് 5ും 5ും ആണെങ്കിലും കാൻസറാകാനുള്ള സാധ്യത 50 ശതമാനം ആണ്. മുഴ കാൻസറാണോ അല്ലയോ എന്നറിയാൻ മറ്റ് മാർ​ഗങ്ങളൊന്നുമില്ല. അതിനാൽ ശസ്ത്രക്രിയയ്ക്ക് നിർദേശിക്കപ്പെടാം. ഇത്തരം കേസുകളിൽ ശസ്ത്രക്രിയ ഒഴിവാക്കാൻ വിപുലമായ മോളിക്യുലർ ജീൻ ക്ലാസിഫയറുകൾ സ്കോർ 3, ‌4 എന്നിവയ്ക്ക് അടുത്തിടെ അം​ഗീകരിച്ചു. എന്നാൽ അത്തരം പരിശോധനകൾ ചെലവേറിയതും വ്യാപകമായി ലഭ്യമല്ലാത്തതുമാണ്. 

4. എനിക്ക് പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള ശസ്ത്രക്രിയകൾ ഏതാണ്...?

ഹെമി- തെെറോഡെക്ടമി ( തെെറോയ്ഡ് ​ഗ്രന്ഥിയുടെ മധ്യഭാ​ഗം) ഉപയോ​ഗിച്ച് രോ​ഗം ബാധിച്ച ഭാ​ഗം നീക്കം ചെയ്യൽ.

ടോട്ടൽ - തെെറോഡെക്ടമി  മുഴയും രോ​ഗം ബാധിച്ച ശരീരകലയും നീക്കംചെയ്യൽ.

ഇവ രണ്ടും സ്വീകാര്യമായ നടപടിക്രമങ്ങളാണ്. കൂടാതെ  പരിചയസമ്പന്നനായ ശസ്ത്രക്രിയ വിദ​ഗ്ധനിലൂടെ സങ്കീർണതകൾ ഒഴിവാക്കാനുമാകും. 

5. ശസ്ത്രക്രിയയ്ക്ക് ശേഷം എന്താണ് ചെയ്യേണ്ടത്...? റേഡിയോ ആക്ടീവ് അയഡിൻ ആവശ്യമുണ്ടോ....? ഇത് എന്റെ ശരീരത്തിന് ദോഷകരമാണോ...?

മിക്ക കേസുകളിലും ശസ്ത്രക്രിയ തന്നെ പ്രതിരോധമാണ്. ഉയർന്ന അപകടസാധ്യതയുള്ള ചില രോ​ഗികളിൽ റേഡിയോ അയഡിൻ ആവശ്യമായി വരുന്നു. റേഡിയോ അയഡിന്റെ സുരക്ഷ അതിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. കുറഞ്ഞ അളവിൽ ഇത് പൂർണമായും സുരക്ഷിതമാണ്. അളവ് കൂടുന്നത് അനുസരിച്ച് റേഡിയോ ആക്റ്റിവിറ്റി ദുർബലമായി പുറന്തള്ളാൻ അനുവദിക്കുന്നതിന് ഒരാഴ്ച്ചയോ അതിൽ കൂടുതലോ ഒറ്റപ്പെടൽ ആവശ്യമാണ്. 

നിങ്ങൾ റേഡിയോ അയഡിൻ പ്രയോജനപ്പെടുത്തുന്ന ഒരാളാണോ എന്ന് ഡോക്ടറും സംഘവും തീരുമാനിക്കുകയും അതിന് അനുസരിച്ച് നിർദേശിക്കുകയും ചെയ്യും. കൂടുതൽ ചികിത്സ ആജീവനാന്ത തെെറോക്സിൻ സപ്ലിമെന്റേഷന്റെ രൂപത്തിലാണ്. ഇത് രോ​ഗത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. 

കാൻസറിനെ കുറിച്ചുള്ള അടിസ്ഥാന അറിവ് എല്ലായ്പ്പോഴും തെറ്റായ വിവരങ്ങളെ അകറ്റാനും രോ​ഗികളെ ശാക്തീകരിക്കാൻ സഹായിക്കും. ഈ അറിവ് കെെവരിക്കുന്നതിലൂടെ മാത്രമേ കാൻസറിനെ നേരത്തെ തിരിച്ചറിയുന്നതിനും മികിച്ച ചികിത്സ നൽകുന്നതിനും കഴിയൂ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഉടൻ തന്നെ ആരോ​ഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക. കൂടുതൽ അറിവ് നേടുകയും ആരോ​ഗ്യകരമായ ഭാവികെട്ടിപ്പടുക്കുകയും ചെയ്യാം.

തയ്യാറാക്കിയത്:
ഡോ. ഭരത് വിഎം,
കൺസട്ടന്റ് - സർജിക്കൽ ഓങ്കോളജി
കിംസ് ഹെൽത്ത് കാൻസർ സെന്റർ
തിരുവനന്തപുരം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona