Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവറിനെ അകറ്റാം; ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്...

അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, പ്രമേഹരോഗികളിലുമാണ് ഫാറ്റി ലിവർ കൂടുതലായും കണ്ടുവരുന്നത്. മോശം ഡയറ്റ്, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രമേഹം, അമിതവണ്ണം, കുടവയര്‍, ഇൻസുലിൻ പ്രതിരോധം, പെട്ടെന്നുള്ള വണ്ണം കുറയ്ക്കല്‍, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം അങ്ങനെ പല കാരണങ്ങൾ കൊണ്ട് എൻഎഎഫ്എൽഡി പിടിപെടാം.

tips and prevention of Fatty Liver
Author
Trivandrum, First Published Jul 17, 2021, 9:49 PM IST

കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോഗം രണ്ടു തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി). മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി).

വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, പ്രമേഹരോഗികളിലുമാണ് ഫാറ്റി ലിവർ കൂടുതലായും കണ്ടുവരുന്നത്.

മോശം ഡയറ്റ്, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രമേഹം, അമിതവണ്ണം, കുടവയര്‍, ഇൻസുലിൻ പ്രതിരോധം, പെട്ടെന്നുള്ള വണ്ണം കുറയ്ക്കല്‍, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം അങ്ങനെ പല കാരണങ്ങൾ കൊണ്ട് എൻഎഎഫ്എൽഡി പിടിപെടാം. ഫാറ്റി ലിവർ തടയാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 

പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ കരളിന്റെ ആരോ​ഗ്യത്തിന് സഹായകമാണ്. കാപ്പി കുടിക്കുന്ന് കരൾ രോ​ഗങ്ങളെ കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പച്ചനിറത്തിലുള്ള ഇലക്കറികൾ കഴിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തിന് മാത്രമല്ല ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കും. 

കൊഴുപ്പുള്ള മത്സ്യങ്ങൾ ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇവ കൂടാതെ പരിപ്പ്, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ, ഗ്രീൻ ടീ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക. മാത്രമല്ല, പഞ്ചസാരയും ഉപ്പും ചേർത്ത ഭക്ഷണങ്ങളും ഒഴിവാക്കുക. 
വൃക്കയെ ആരോഗ്യമുള്ളതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Follow Us:
Download App:
  • android
  • ios