മുപ്പത് വയസ് കഴിയുമ്പോൾ ചര്‍മ്മത്തിന്റെ തിളക്കം കുറയാറുണ്ട്. എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലിയുടെ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനാകും. ചർമ്മത്തെ സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

കടുത്ത വെയില്‍ ഏല്‍ക്കുന്നത് നല്ലതല്ല...

 സൂര്യനില്‍ നിന്നുമുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തെ നശിപ്പിക്കും. ഇതുമൂലം ഹൈപ്പര്‍ പിഗ്മെന്റേഷന്‍ സംഭവിക്കുകയും അങ്ങനെ വളരെ നേരത്തെ തന്നെ പ്രായമാവുകയും ചെയ്യും. പുറത്ത് പോകുമ്പോൾ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് കടുത്ത വെയില്‍ ഏല്‍ക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കൂ...

 വിറ്റാമിന്‍ ഇ, സി എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.  നട്‌സ്, പാല്‍ ഉത്പന്നങ്ങള്‍, പച്ച നിറത്തിലുള്ള പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വിറ്റാമിനുകളുടെ വലിയ സ്രോതസ്സാണ്. ഇവ ചര്‍മകോശങ്ങളെ ഊര്‍ജസ്വലമാക്കി നിര്‍ത്തും.

 

 

 മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം...

 മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ അത് ചര്‍മത്തെയും മുടിയെയുമാണ് പ്രധാനമായി ബാധിക്കുക. അതിനാല്‍ മനസ്സിനെ ശാന്തമാക്കുന്ന കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുക. 

പുകവലി ഒഴിവാക്കൂ...

 പുകവലിക്കുന്നത് ചർമ്മത്തിൽ ചുളിവുകൾക്ക് കാരണമാകും. പുകവലി ചർമ്മത്തിന്റെ പുറം പാളികളിലെ ചെറിയ രക്തക്കുഴലുകളെ ചുരുക്കുന്നു, ഇത് രക്തയോട്ടം കുറയ്ക്കുകയും ചർമ്മത്തെ ഇളം നിറമാക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമായ ഓക്സിജന്റെയും പോഷകങ്ങളുടെയും ചർമ്മത്തെ ഇല്ലാതാക്കുന്നു.

 

 

മോയ്‌സ്ചറൈസര്‍ പുരട്ടുക...

 കുളിച്ച് കഴിഞ്ഞാൽ ഉടൻ നല്ലൊരു മോയ്‌സ്ചറൈസര്‍ ശരീരത്തില്‍ പുരട്ടുക. ഇത് വരണ്ട ചർമ്മം അകറ്റാനും ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.

ധാരാളം വെള്ളം കുടിക്കുക...

 ദിവസവും എട്ട് ഗ്ലാസ് വെളളമെങ്കിലും കുടിക്കുക. ഇത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.