Asianet News MalayalamAsianet News Malayalam

നഖങ്ങൾ ഭംഗിയുള്ളതാക്കാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

നാരങ്ങ നീര് നഖങ്ങൾക്ക് തിളക്കം നൽകാനും കറ നീക്കം ചെയ്യാനും സഹായിക്കും. ഒരു കോട്ടൺ പാഡ് ഉപയോഗിച്ച്, ഓരോ നഖത്തിലും നാരങ്ങ നീര് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. നാരങ്ങ പതിവായി ഉപയോ​ഗിക്കുന്നത് നഖങ്ങൾ വളരാൻ സഹായിക്കുകയും അവയെ വൃത്തിയുള്ളതും ബാക്ടീരിയകളിൽ നിന്ന് വിമുക്തമാക്കുകയും ചെയ്യും.
 
tips for healthy and long nails
Author
First Published Jan 17, 2024, 2:56 PM IST

മിക്കവരിലും നഖം പെട്ടെന്ന് പൊട്ടുന്നത് കാണാം. പല കാരണങ്ങൾ കൊണ്ടാണ് നഖങ്ങൾ കേടാകുന്നത്. മിക്കപ്പോഴും ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാത്തതിനാലാണ് ഇത്തരത്തിൽ നഖം പൊട്ടിപ്പോകുന്നത്. നഖം ഭംഗിയുള്ളതാക്കാനും നഖം പൊട്ടുന്നത് തടയാനും പരീക്ഷിക്കാം ഈ പൊടിക്കെെകൾ...

ഒന്ന്...

നാരങ്ങ നീര് നഖങ്ങൾക്ക് തിളക്കം നൽകാനും കറ നീക്കം ചെയ്യാനും സഹായിക്കും. ഒരു കോട്ടൺ പാഡ് ഉപയോഗിച്ച്, ഓരോ നഖത്തിലും നാരങ്ങ നീര് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. നാരങ്ങ പതിവായി ഉപയോ​ഗിക്കുന്നത് നഖങ്ങൾ വളരാൻ സഹായിക്കുകയും അവയെ വൃത്തിയുള്ളതും ബാക്ടീരിയകളിൽ നിന്ന് വിമുക്തമാക്കുകയും ചെയ്യും.

രണ്ട്...

ചെറുചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് നഖം മസാജ് ചെയ്യുന്നത് നഖങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. വെളിച്ചെണ്ണയിൽ വൈറ്റമിൻ ഇ അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടവുമാണ് അവ. രാത്രിയിലും ഉറങ്ങുന്നതിന് മുമ്പ് നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖങ്ങൾ ആരോ​ഗ്യത്തോടെ വളരാൻ ​ഗുണം ചെയ്യും.

മൂന്ന്...

കേടുപാടുകൾ സംഭവിച്ചതും പൊട്ടുന്നതുമായ നഖങ്ങൾക്ക് പരിഹാരമാണ് ഒലിവ് ഓയിൽ. കുറച്ച് വെർജിൻ ഒലിവ് ഓയിൽ ചൂടാക്കി നിങ്ങളുടെ നഖങ്ങളിലും പുറംതൊലിയിലും പുരട്ടി അഞ്ച് മിനിറ്റ് നേരം മൃദുവായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഇത് ചെയ്യാവുന്നതാണ്.

നാല്...

രണ്ട് ടീസ്പൂൺ തേൻ കുറച്ച് അൽപം നാരങ്ങ നീരുമായി യോജിപ്പിച്ച് നഖങ്ങളിൽ പുരട്ടുക. 15-20 മിനുട്ടിന് ശേഷം കഴുകി കളയുക. 

സ്‌ട്രോബെറി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ

Latest Videos
Follow Us:
Download App:
  • android
  • ios