Asianet News MalayalamAsianet News Malayalam

ഈ അഞ്ച് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, ഏത് പ്രായത്തിലും എല്ലുകളുടെ ബലം കൂട്ടാം...

പ്രായം കൂടുമ്പോള്‍, അസ്ഥികളുടെ സാന്ദ്രതയിലും സന്ധികളുടെ വഴക്കത്തിലും മാറ്റങ്ങൾ വരാം.  ജീവിതശൈലിയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാം. 
 

Tips For Healthy Bones At Every Age
Author
First Published Apr 7, 2024, 12:00 PM IST

ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലം പ്രധാനമാണ്.  എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. പ്രായം കൂടുമ്പോള്‍, അസ്ഥികളുടെ സാന്ദ്രതയിലും സന്ധികളുടെ വഴക്കത്തിലും മാറ്റങ്ങൾ വരാം.  ജീവിതശൈലിയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാം. 

അത്തരത്തില്‍ എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യവും ഓസ്റ്റിയോപൊറോസിസ് സാധ്യതയും അറിയാന്‍, 50 വയസ്സ് മുതൽ അസ്ഥി സാന്ദ്രത പരിശോധന നടത്തുന്നത് പരിഗണിക്കുക. 

രണ്ട്... 

ശരീരഭാരം കൂടാതെ നോക്കേണ്ടത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ പതിവായി ശരീരഭാരം പരിശോധിക്കുക. 

മൂന്ന്... 

എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആദ്യം ചെയ്യേണ്ടത്. പ്രത്യേകിച്ച്, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. അതിനാല്‍ കാത്സ്യം അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്.ഇതിനായി മത്സ്യം, മുട്ട, മഷ്റൂം തുടങ്ങിയവ കഴിക്കാം. 

നാല്... 

പതിവായി വ്യായാമം ചെയ്യുക. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. നടത്തം, നീന്തൽ, യോഗ തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക. 

അഞ്ച്... 

പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. പുകവലിയും മദ്യപാനവും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും അസ്ഥികളുടെ ശക്തിക്ക് ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. 

Also read: ഇതിലേതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അവഗണിക്കരുത്, ശരീരത്തിലെ ഈ മാറ്റങ്ങള്‍ വൃക്കരോഗത്തിന്‍റെയാകാം...

youtubevideo

Follow Us:
Download App:
  • android
  • ios