‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.

ഇന്ന് ലോകാരോഗ്യ ദിനം (World Health Day). കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്.ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു. 

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.

ഇന്നത്തെ തെറ്റായ ജീവിതശെെലി നിരവധി ജീവിതശെലീ രോ​ഗങ്ങൾക്ക് കാരണമാകുന്നു. ഫാറ്റി ലിവർ, കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇന്ന് മിക്കവരിലും കണ്ട് വരുന്നു. ആരോ​​ഗ്യകരമായ ഭക്ഷണരീതി ശീലമാക്കിയാൽ ഈ അസുഖങ്ങൾ പിടിപെടാതെ നോക്കാനാകും. ചിട്ടയായ ഭക്ഷണരീതിയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് പോഷകാഹാര വിദഗ്ധ റുജുത ദിവേകർ പറയുന്നു...

ആദ്യമായി ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം അവസാനിക്കുക. അത് ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും. പ്രഭാതഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കുതിർത്ത ബദാം, വാൾനട്ട് എന്നിവയും ആരോ​ഗ്യത്തിന് മികച്ചതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ക്യാരറ്റ്, വെള്ളരിക്ക, ബീറ്റ് റൂട്ട്,ബീൻസ് പോലുള്ളവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക.

നിങ്ങളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാണെന്നും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നും ഉറപ്പാക്കുക. നല്ല പോഷകാഹാരം ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്. ഇതിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.‌

 ഉച്ചഭക്ഷണത്തിന് ശേഷം 20 - 30 മിനിറ്റ് ഉറങ്ങാൻ റുജുത ദിവേകർ നിർദേശിക്കുന്നു. വളർച്ചാ ഹോർമോണുകളുടെയും IGF-ന്റെയും (ഇൻസുലിൻ പോലുള്ള വളർച്ചാ ഘടകം) ഒപ്റ്റിമൽ ലെവലുകൾ ലഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഇത് നിങ്ങളുടെ കൊഴുപ്പ് നഷ്ടം ത്വരിതപ്പെടുത്തുകയും ചെയ്യും. വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക എന്നതാണ് മറ്റൊന്ന്. പലതരത്തിലുള്ള വ്യായാമങ്ങൾ ഇന്നുണ്ട്. യോ​ഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.

ദിവസവും ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് 12 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീരം 80% വെള്ളത്താൽ നിർമ്മിതമാണ്. സാധാരണ മലവിസർജ്ജന പ്രവർത്തനത്തിനും ഒപ്റ്റിമൽ പേശികളുടെ പ്രകടനത്തിനും രോഗപ്രതിരോധ, ചർമ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിർജ്ജലീകരണം, ക്ഷീണം, തലവേദന, വരണ്ട ചർമ്മം, ദുർബലമായ പ്രതിരോധശേഷി എന്നിവയ്ക്ക് കാരണമാകും.

മറ്റൊന്നാണ് ഉറക്കം. ഉറക്കവും രോഗപ്രതിരോധ സംവിധാനവും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങുന്നത് നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നല്ല ഉറക്കം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

Read more ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം