കൈകളും കാലുകളും സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലര്‍ക്ക് നഖംവളരെ പെട്ടെന്ന് പൊട്ടി പോകാറുണ്ട്. ത്വക്ക് രോഗങ്ങള്‍ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂലവും നഖങ്ങള്‍  പൊട്ടാം. നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. നഖങ്ങളെ സുന്ദരമാക്കാൻ ഇതാ 4 ടിപ്സ് പരിചയപ്പെടാം...

ഒന്ന്...

നഖങ്ങള്‍ ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവ് എണ്ണയില്‍ നഖങ്ങള്‍ മുക്കി കുറച്ചുസമയം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ സഹായിക്കും. 

 

 

രണ്ട്...

 ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ തിളക്കമുള്ളതാകാൻ സഹായിക്കും. 

മൂന്ന്...

നഖങ്ങള്‍ ബലമുള്ളതാക്കാന്‍ ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം. നഖങ്ങൾ ആരോ​ഗ്യത്തോടെയിരിക്കാൻ ഏറെ നല്ലതാണ്. 

 

 

നാല്...
 
വെളിച്ചെണ്ണ ഉപയോ​ഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം നഖം മസാജ് ചെയ്യുന്നത് നഖം തിളക്കമുള്ളതാക്കാനും ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു. 

നഖങ്ങളിലെ ഈ പ്രശ്‌നം നിസാരമാക്കല്ലേ; അറിയാം കാരണം...