Asianet News MalayalamAsianet News Malayalam

ഈ മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ ചെയ്യേണ്ടത്...

കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണിക്കുന്നതാണ് നല്ലത്.

tips for kids fever rainy season
Author
Trivandrum, First Published Aug 9, 2019, 8:42 PM IST

മഴക്കാലം എന്ന് പറയുന്നത് പനിയുടെയും രോ​ഗങ്ങളുടെയും കാലമാണ്. അത് കൊണ്ട് തന്നെ മഴക്കാലത്ത് കുട്ടികളെ രോ​ഗങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് ശ്രദ്ധിക്കേണ്ടത്. പനിയാണ് മഴക്കാലത്ത് കൂടുതലായി കണ്ട്  വരാറുള്ള അസുഖം. ഈ മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്...

ഡോക്ടറെ സമീപിക്കുക...

കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണിക്കുന്നതാണ് നല്ലത്.

  വിശ്രമം അത്യാവശ്യം...

പനിയുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക് വേണ്ടത്ര വിശ്രമം നൽകേണ്ടത് അത്യാവശ്യ കാര്യമാണ്. പനിയുള്ളപ്പോൾ പുറത്തു നിന്നുമുള്ള അണുബാധ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ള സമയങ്ങളിൽ കുട്ടികളെ സ്കൂളുകളിൽ വിടാതിരിക്കുകയാണ് ഉത്തമം. 

മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കണം...
 
 പനിക്കായി നൽകുന്ന മരുന്നുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ചില മരുന്നുകൾ കുട്ടികളിൽ അലർജ്ജി ഉണ്ടാക്കാറുണ്ട്. കുട്ടികൾക്ക് ഇടവിട്ട് തിളപ്പിച്ചാറ്റിയ വെള്ളം നൽകുക.
 
ശരീരം തുടച്ചെടുക്കാം...

പനിയുള്ളപ്പോൾ ശരീരം ചെറു ചൂടുവെള്ളത്തിൽ തുടച്ചെടുക്കാം. ചൂട് നല്ല പോലെ ഉണ്ടെങ്കിൽ ഇടവിട്ട് ശരീരം തുടച്ചെടുക്കാൻ ശ്രമിക്കുക. 

 എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം നൽകുക...

 ഭക്ഷണം അൽപം അൽപമായി ഇടവിട്ട നേരങ്ങളിൽ നൽകുക. എളുപ്പത്തിൽ ദഹിക്കുന്ന തരത്തിലുള്ള  ആഹാരങ്ങൾ  വേണം പനിയുള്ളപ്പോൾ കുട്ടികൾക്ക് നൽകാൻ. മാംസാഹാരം ഇത്തരം സമയങ്ങളിൽ കുട്ടികൾക്ക് നൽകാതിരിക്കുക. 

കഞ്ഞി വെള്ളം ധാരാളം നൽകുക...

പനിയുള്ളപ്പോൾ കുട്ടികൾക്ക് കഞ്ഞി വെള്ളം, ​ചെറു ചൂടുവെള്ളം, ജീരക വെള്ളം എന്നിവ നൽകുക. ഉച്ചയ്ക്ക് ചോറിന് പകരം കഞ്ഞിയായി തന്നെ ഭക്ഷണം നൽകുക. 
 
 

Follow Us:
Download App:
  • android
  • ios