കഴുത്തിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. കഴുത്തിലെ കറുപ്പകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് പൊടിക്കെെകളെ കുറിച്ചറിയാം...

ഒന്ന്...

ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസ്, ഒരു ടീസ്പൂൺ മുട്ടയുടെ വെള്ള, ഒരു വലിയ സ്പൂൺ തൈര്, ഒരു സ്പൂൺ ഒലിവ് ഓയിൽ എന്നിവ സംയോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കഴുത്തിന് ചുറ്റും പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്...

കാരറ്റിന്റെ ജ്യൂസും കറ്റാർ വാഴ ജെല്ലും കഴുത്തിൽ പുരട്ടുന്നത് കറുത്ത പാടുകൾ മാറാൻ സഹായിക്കും. കാരറ്റിൽ ധാരാളമായി കാണപ്പെടുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും കറുത്ത പാടുകളും കുറയ്ക്കാനും സഹായിക്കുന്നു.

മൂന്ന്...

ബദാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വളരെ മികച്ചതാണ്. അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പകറ്റാൻ സഹായിക്കും.