Asianet News MalayalamAsianet News Malayalam

മഴക്കാലത്തെ ശ്വസനപ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...

ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ആസ്ത്മ പോലുള്ള രോഗമുള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്.  

Tips to avoid common respiratory problems in this Monsoon season
Author
Thiruvananthapuram, First Published Aug 10, 2020, 3:28 PM IST

മഴക്കാലത്ത് തുമ്മലും ചുമയും ഒക്കെ പലര്‍ക്കും ഉണ്ടാകാറുണ്ട്. ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറേയാണ്. കൊവിഡ് വ്യാപനം ശക്തമായ ഈ സമയത്ത് ആരോഗ്യം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. 

ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ആസ്ത്മ പോലുള്ള രോഗമുള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. മഴക്കാലം ആയതുകൊണ്ടുതന്നെ തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശത്തിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാണ്. 

Tips to avoid common respiratory problems in this Monsoon season

 

ശ്വസനപ്രശ്നങ്ങളെ തടയാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

ഒന്ന്...

ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നാണ് ആദ്യം പറയാന്‍ പോകുന്നത്. ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള കഴിവും ആപ്പിളിനുണ്ട്. അതുപോലെ തന്നെ, ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളായ വാൾനട്ട്, ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ബ്രൊക്കോളി എന്നിവ  ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ബീൻസ്, ബെറിപ്പഴങ്ങൾ, പപ്പായ, പൈനാപ്പിൾ, കിവി, കാബേജ്, കാരറ്റ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയും പ്രതിരോധ വര്‍ധിപ്പിക്കാന്‍ സഹായിക്കും. തേൻ ചുമയെ ശമിപ്പിക്കും. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഈ മണ്‍സൂണ്‍ കാലത്ത് ചെറുചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.

രണ്ട്...

ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവയും ശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. ഒപ്പം കാർഡിയോ വ്യായാമങ്ങളും ചെയ്യാം. ഓട്ടം, സൈക്ലിങ്, നീന്തൽ ഇവയെല്ലാം നല്ലതാണ്.

മൂന്ന്...

മഴക്കാലത്ത് ആവി പിടിക്കുന്നത് നല്ലതാണ്. ഇത് കഫം പുറന്തള്ളാൻ സഹായിക്കും. പതിവായി ആവി പിടിക്കുന്നതോടൊപ്പം ഉപ്പുവെള്ളം വായില്‍ കൊള്ളുന്നതും നല്ലതാണ്.  

നാല്...

പുകവലി ഒഴിവാക്കുക. നാല്‍പ്പത് വയസില്‍ കൂടുതലുള്ള പുകവലിക്കാരില്‍ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി)
ഉണ്ടാകാനുള്ള സാധ്യത ഏറേയാണ്. തുടര്‍ച്ചയായുള്ള ചുമ, കിതപ്പ്, കഫക്കെട്ട്, വലിവ് തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. 

അഞ്ച്...

മഴ നനയാതെ ശ്രദ്ധിക്കുക. ഒപ്പം പൊടിയടിക്കാതെ  നോക്കുക. ശുദ്ധമായ വായു ശ്വസിക്കല്‍ പ്രധാനമാണ്. ആസ്ത്മ രോഗികള്‍ മരുന്നുകള്‍ എപ്പോഴും കൈയില്‍ കരുതുക. 

Also Read: ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

മണ്‍സൂണ്‍ കാലത്തെ പ്രതിരോധശേഷി; ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios