ആഴ്ചയിലൊരിക്കല്‍ കാച്ചിയ എണ്ണയോ, വെളിച്ചണ്ണയോ ഉപയോഗിച്ച് നന്നായി തല മസാജ് ചെയ്യുക. ഇത് ചെയ്യുന്നത് താരൻ അകറ്റാൻ സഹായിക്കും. തലയിൽ പൊടിയും അഴുക്കും അടിയുന്നതും മുടി വരളുന്നതു കൊണ്ടുമെല്ലാമാണ് താരൻ ഉണ്ടാകുന്നത്. താരൻ അകറ്റാനും ഈ ഹോട്ട് ഓയിൽ മസാജ് നല്ലതാണ്.
ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. സാധാരണയായി പോഷകാഹാരക്കുറവ്, ഹോർമോൺ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം കാരണം മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പ്രസവത്തിന് ശേഷം ചിലർക്ക് മുടി കൊഴിച്ചിൽ വർധിക്കാറുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചറിയാം...
ഒന്ന്...
ഇരുമ്പ്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുടിയുടെ ആരോഗ്യത്തിന് വേണ്ടത്. അതായത്, ഇലക്കറികള്‍, മുട്ട, കാരറ്റ്, ഓട്‌സ്, പയറുവര്‍ഗങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അതുപോലെ ജങ്ക് ഫുഡ് ഒഴിവാക്കുകയും ചെയ്യാം. ഇതോടൊപ്പം ദിവസവും നന്നായി വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് ആകെ ശരീരത്തിന് മാത്രമല്ല, മുടിയ്ക്കും ഗുണം ചെയ്യും.
രണ്ട്...
ആഴ്ചയിലൊരിക്കല്‍ കാച്ചിയ എണ്ണയോ, വെളിച്ചണ്ണയോ ഉപയോഗിച്ച് നന്നായി തല മസാജ് ചെയ്യുക. ഇത് ചെയ്യുന്നത് താരൻ അകറ്റാൻ സഹായിക്കും. തലയിൽ പൊടിയും അഴുക്കും അടിയുന്നതും മുടി വരളുന്നതു കൊണ്ടുമെല്ലാമാണ് താരൻ ഉണ്ടാകുന്നത്. താരൻ അകറ്റാനും ഈ ഹോട്ട് ഓയിൽ മസാജ് നല്ലതാണ്.
മൂന്ന്...
മുടി പെട്ടെന്ന് ഉണക്കാൻ തോര്‍ത്തുകൊണ്ട് നനഞ്ഞ മുടി കെട്ടിവയ്ക്കുന്നത് പലരുടെയും ശീലമാണ്. ഇത് ഒരു തെറ്റായ പ്രവണതയാണെന്നാണ് പറയപ്പെടുന്നത്. മുടി പൊട്ടാന്‍ ഇത് പ്രധാന കാരണമാകുന്നു. മാത്രമല്ല, മുടിയിലെ സ്വാഭാവിക എണ്ണമയത്തെ വലിച്ചെടുക്കുകയും ചെയ്യുന്നു.
നാല്...
മുടിയുടെ ആരോഗ്യത്തിന് ഉറക്കത്തിനും ഒരു പങ്കുണ്ട്. ഉറക്കം ഒഴിവാക്കുകയോ ഉറങ്ങുന്ന സമയത്തിന്‍റെ ദൈർഘ്യം കുറയ്ക്കുകയോ ചെയ്യരുത്. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങുക.