Asianet News MalayalamAsianet News Malayalam

Type 2 Diabetes : ടെെപ്പ് 2 പ്രമേഹത്തെ സൂക്ഷിക്കുക ; പ്രധാനമായി ശ്രദ്ധിക്കേണ്ടത്...

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തചംക്രമണം, നാഡീവ്യൂഹം, രോഗപ്രതിരോധവ്യവസ്ഥ എന്നിവയുടെ തകരാറുകളിലേക്ക് നയിച്ചേക്കാമെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
 

tips to control type 2 diabetes
Author
First Published Sep 28, 2022, 11:36 AM IST

തെറ്റായ ജീവിതരീതിയെ തുടർന്ന് പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുന്നു. ശരീരം അവയവങ്ങൾക്കും അവയുടെ പ്രവർത്തനത്തിനും ഇന്ധനമായി ഗ്ലൂക്കോസ് ഉപയോഗിക്കുന്നു. എന്നാൽ അമിതമായി പഞ്ചസാര രക്തത്തിൽ എത്താൻ തുടങ്ങുന്നതിനെയാണ് ടൈപ്പ് 2 പ്രമേഹം എന്ന് പറയുന്നത്. 

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തചംക്രമണം, നാഡീവ്യൂഹം, രോഗപ്രതിരോധവ്യവസ്ഥ എന്നിവയുടെ തകരാറുകളിലേക്ക് നയിച്ചേക്കാമെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ജനിതകശാസ്ത്രം, ഉദാസീനമായ ജീവിതശൈലി, ഉയർന്ന കാർബോഹൈഡ്രേറ്റ് കഴിക്കൽ എന്നിവ ഇന്ത്യക്കാരെ ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും കൂടുതൽ സാധ്യതയുള്ളവരാക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ?  അഞ്ജലി ചോദിക്കുന്നു.

ഇന്ത്യക്കാർക്ക് പൊതുവേ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലാണ്. കൂടാതെ ഇന്ന് പരേയും അലട്ടുന്ന പ്രശ്നമാണ് ബെല്ലി ഫാറ്റ് അല്ലെങ്കിൽ വിസറൽ ഫാറ്റ്. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ കൊഴുപ്പ് വീക്കം ഉണ്ടാക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടുകയും ചെയ്യുന്നു. 

കാർബോഹൈഡ്രേറ്റുകളും ഉയർന്ന ഗ്ലൈസെമിക് ഭക്ഷണവും മികച്ച ഉപാപചയ പ്രവർത്തനം തടയുന്നു. ആളുകൾ വളരെ അപൂർവമായേ വ്യായാമം ചെയ്യാറുള്ളൂ. പ്രത്യേകിച്ച് ഉദാസീനമായ ജീവിതശൈലിയുള്ളവർ എന്ന് അഞ്ജലി മുഖർജി പറയുന്നു. നിങ്ങൾ ഒരു സമയം 2 മണിക്കൂറിൽ കൂടുതൽ ഇരിക്കുകയാണെങ്കിൽ പ്രമേഹവും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യത കൂടുന്നതായി അഞ്ജലി പറഞ്ഞു.

ഭക്ഷണത്തിലെ ഗ്ലൈസെമിക് ലോഡ് കുറയ്ക്കുകയും കുറച്ച് കാർബോഹൈഡ്രേറ്റ് കഴിക്കുകയും ചെയ്തുകൊണ്ട് പ്രമേഹ സാധ്യത കുറയ്ക്കാനാകും. മുതിർന്നവർ മാത്രമല്ല, കുട്ടികളും ഇത് ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു. 
ശരീരം നൽകുന്ന മുന്നറിയിപ്പ് സൂചനകൾ നിരീക്ഷിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ സാധിക്കും. 

പതിവായി യോഗയും വ്യായാമവും ചെയ്യുകയും  ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക ചെയ്താൽ ഒരു പരിധി വരെ ടെെപ്പ് 2 പ്രമേഹം നിയന്ത്രിക്കാനാകും. ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തേടുക.

 

Follow Us:
Download App:
  • android
  • ios