Asianet News MalayalamAsianet News Malayalam

അസിഡിറ്റി നിയന്ത്രിക്കാം; ചെയ്യേണ്ടത് മൂന്ന് കാര്യങ്ങൾ

അസിഡിറ്റി എന്നാൽ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ്. വയറുവേദനയാണ് കൂടുതലായി അസിഡിറ്റിയുടെ ലക്ഷണമായി കാണാറുള്ളത്. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍, ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍, അമിതാഹാരം തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും.

tips to prevent Acidity Bloating and Constipation
Author
Trivandrum, First Published Oct 31, 2021, 4:46 PM IST

ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് അസിഡിറ്റി (Acidity). തുടക്കത്തിൽ അസിഡിറ്റി ഒരു സാധാരണ ദഹന പ്രശ്നമാണ് (Digestive Issue). എന്നാൽ ചില സമയങ്ങളിൽ ഇത് വളരെ സങ്കീർണമായ ഉദരരോഗത്തിന് (stomach disease) വരെ കാരണമാകാറുണ്ട്.

അസിഡിറ്റി എന്നാൽ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ്. വയറുവേദനയാണ് കൂടുതലായി അസിഡിറ്റിയുടെ ലക്ഷണമായി കാണാറുള്ളത്. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍, ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍, അമിതാഹാരം തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും.

വറുത്ത ഭക്ഷണങ്ങൾ, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റിയും മലബന്ധവും തടയാൻ ടിപ്സ് പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേകർ..

ഒന്ന്...

അസിഡിറ്റി, മലബന്ധം എന്നിവയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം റോസാപ്പൂവിന്റെ ഇതളുകളാണ്. ദിവസവും രാവിലെ റോസാപ്പൂവിന്റെ ഇതളുകൾ ചേർത്തുള്ള വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശീലമാക്കുക. ഇത് മലബന്ധം കുറയ്ക്കാനും ശരീരവണ്ണം അകറ്റാനും അസിഡിറ്റി തടയാനും സഹായിക്കും.

രണ്ട്...

ഉച്ചഭക്ഷണത്തിന് ശേഷം ദിവസവും ഒരു ചെറുപ്പഴം കഴിക്കുന്നത് അസിഡിറ്റിയും മലബന്ധവും തടയാൻ സഹായിക്കും. പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ അത്താഴത്തിനോ അത്താഴത്തിന് ശേഷമോ ചെറുപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അവർ പറയുന്നു.

മൂന്ന്...

ദിവസവും അത്താഴത്തിന് കഞ്ഞി കഴിക്കുന്നത് ശീലമാക്കണമെന്നാണ് ‍‍‍റുജുത പറയുന്നത്. കഞ്ഞിയിൽ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് കഴിക്കുന്നത് മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും.

Follow Us:
Download App:
  • android
  • ios