Asianet News MalayalamAsianet News Malayalam

താരൻ എളുപ്പം അകറ്റാം ; ഇതാ മൂന്ന് വഴികൾ

മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദമാണ് കറ്റാർവാഴ ജെൽ. ഇത് തലയോട്ടിയെ ഈർപ്പമുള്ളതാക്കുകയും പോഷിപ്പിക്കുകയും ചെയ്യും. കറ്റാർവാഴയിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും സിങ്ക്, വിറ്റാമിൻ സി, എ, ഇ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

tips to remove dandruff easily
Author
First Published Nov 15, 2023, 9:55 PM IST

കുട്ടികൾ മുതൽ മുതിർന്നവരെ വരെ അലട്ടുന്ന പ്രശ്നമാണ് താരൻ. പലകാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. താരൻ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ...

ആര്യവേപ്പ്...

ആര്യവേപ്പ് തലയോട്ടിയെ വൃത്തിയാക്കാൻ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും സഹായകമാണ്. 
ആര്യവേപ്പിന്റെ ഇല ഇട്ട് നന്നായി വെള്ളം തിളപ്പിക്കുക. ഇത് പിറ്റേദിവസം തല കഴുകുവാൻ ഉപയോഗിക്കുന്നത് തലയിലെ താരൻ ആകറ്റാൻ സഹായിക്കുന്നതാണ്. ആര്യവേപ്പിന്റെ ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന മാസ്‌ക്കും മുടിയ്ക്ക് നല്ലതാണ്. ഇതിനായി ഒരു പിടി ആര്യവേപ്പിന്റെ ഇല എടുക്കുക. ഇവ നല്ലപോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കണം. ഇതിലേക്ക് അൽപം തെെര് ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

മുട്ടയുെ തെെരും...

തൈരും മുട്ടയും കൊണ്ടുള്ള പാക്ക് താരനകറ്റാൻ നല്ലതാണ്.  തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ചേർത്താൽ താരനെ പമ്പ കടത്താം. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തലമുടിയിൽ ഈ മാസ്ക് പുരട്ടി ടവൽ കൊണ്ട് മൂടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

കറ്റാർവാഴ ജെൽ...

മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദമാണ് കറ്റാർവാഴ ജെൽ. ഇത് തലയോട്ടിയെ ഈർപ്പമുള്ളതാക്കുകയും പോഷിപ്പിക്കുകയും ചെയ്യും. കറ്റാർവാഴയിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും സിങ്ക്, വിറ്റാമിൻ സി, എ, ഇ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ താരനെ ചെറുക്കാൻ സഹായിക്കുന്നു. കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. 

മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാല് പാനീയങ്ങൾ

 

Follow Us:
Download App:
  • android
  • ios