ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിയന്ത്രിക്കുന്നതിനൊപ്പം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ​ഗ്രീൻ ടീ സഹായകമാണ്. 

ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്നത് ഹൃദയത്തെയും മുഴുവൻ ശരീരത്തെയും ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണ്. ശരീരത്തിലെ കോശങ്ങളിൽ കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.

രണ്ട് തരം കൊളസ്ട്രോളുകളാണുള്ളത്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഒരു വ്യക്തിയിൽ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, ആരോഗ്യകരമായ അളവ് നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ പാനീയങ്ങൾ...

​ഗ്രീൻ ടീ...

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിയന്ത്രിക്കുന്നതിനൊപ്പം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ​ഗ്രീൻ ടീ സഹായകമാണ്.

ഓട്സ് സ്മൂത്തി...

ഓട്‌സ് സ്മൂത്തീ ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. അവ ഗ്ലൂറ്റൻ രഹിതവും വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ സുപ്രധാന പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നു.

സോയ മിൽക്ക്...

സോയ മിൽക്കിൽ കലോറി വളരെ കുറവാണ്. കൂടാതെ സുപ്രധാന പോഷകങ്ങളാൽ സമ്പുഷ്ടവുമാണ്. സോയ മിൽക്ക് പതിവായി കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും വീക്കം തടയാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

തക്കാളി ജ്യൂസ്...

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്ന ആരോഗ്യകരമായ പാനീയമാണ് തക്കാളി ജ്യൂസ്. തക്കാളിയിൽ ലൈക്കോപീൻ എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ട്‌. ഇത് ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. തക്കാളി ജ്യൂസിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന നാരുകളും നിയാസിനും ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രമേഹം ഹൃദയത്തെയും വൃക്കകളെയും എങ്ങനെ ബാധിക്കുന്നു?

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews