Asianet News MalayalamAsianet News Malayalam

തിളങ്ങുന്ന ചർമ്മത്തിനായി വെള്ളരിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

പ്രകൃതിദത്തമായ ടോണറാണേ വെള്ളരിക്ക. ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.∙നിറം വർധിപ്പിക്കാൻ മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീരു ചേർത്ത് ഉപയോഗിച്ചാൽ ഇരട്ടിഫലം ഉറപ്പ്. സ്ഥിരമായി ഉപയോ​ഗിച്ചാൽ മാത്രമേ ഫലം ലഭിക്കൂ.
 

tips to use cucumber for glowing skin
Author
Trivandrum, First Published Aug 18, 2022, 1:17 PM IST

സുലഭമായി കിട്ടുന്ന പച്ചക്കറിയാണ് വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമായതിനാൽ വെള്ളരിക്ക കഴിക്കുന്നത് ചർമം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ സഹായിക്കും.

പ്രകൃതിദത്തമായ ടോണറാണേ വെള്ളരിക്ക. ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.∙ നിറം വർധിപ്പിക്കാൻ മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീരു ചേർത്ത് ഉപയോഗിച്ചാൽ ഇരട്ടിഫലം ഉറപ്പ്. സ്ഥിരമായി ഉപയോ​ഗിച്ചാൽ മാത്രമേ ഫലം ലഭിക്കൂ.

വെള്ളരിയിൽ ഭൂരിഭാഗവും ജലം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ കലോറിയാണുള്ളത്. അസംസ്‌കൃത വെള്ളരിയിലെ നാരുകൾ കുടലിന്റെ ആരോഗ്യം നിലനിർത്തും. ഓട്‌സ് പൊടിച്ചതും വെള്ളരിക്കാനീരും നാരങ്ങാനീരും തേനും ചേർത്തു മുഖത്തിട്ടാൽ കുരുക്കൾ അകലുകയും നിറം കൂട്ടുകയും ചെയ്യും. മുഖകാന്തി കൂട്ടാൻ വെള്ളരിക്ക എങ്ങനെ ഉപയോ​ഗിക്കണമെന്നറിയാം....

യുവത്വം നിലനിർത്താൻ കഴിക്കാം മൂന്ന് പഴങ്ങൾ

ഒന്ന്...

ഒരു ടേബിൾസ്‌പൂൺ വേവിച്ച വെള്ളരിക്കയിൽ ഒരു ടേബിൾസ്‌പൂൺ തൈരു ചേർത്തു മുഖത്തിടുന്നതു പുതിയ കോശങ്ങളുടെ വളർച്ചയെ സഹായിക്കുകയും ചർമത്തിനു തിളക്കം നൽകുകയും ചെയ്യും.

രണ്ട്...

കറ്റാർവാഴ ജെല്ലും വെള്ളരിക്ക നീരും നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് 10-15 മിനിറ്റ് മുഖത്തിടുക. വെള്ളരിക്കയിൽ നിന്നുള്ള വിറ്റാമിൻ സിയും കറ്റാർവാഴയിലെ കൊളാജനും കറ്റാർവാഴയിൽ നിന്നുള്ള കഫീക് ആസിഡും ചർമ്മത്തെ സുഖപ്പെടുത്തുകയും മങ്ങിയ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

മൂന്ന്...

കുക്കുമ്പർ അടങ്ങിയ തേൻ ഓട്‌സ് മാസ്‌ക് അടഞ്ഞ സുഷിരങ്ങൾ തുറക്കുകയും തേനിന്റെ സ്വാഭാവിക ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു. തൊലി കളയാത്ത കുക്കുമ്പർ ബ്ലെൻഡുചെയ്‌ത് മിക്‌സ് ചെയ്‌ത വെള്ളരിക്ക മിശ്രിതത്തിൽ ഓട്‌സ്, തേൻ എന്നിവ ചേർക്കുക. നല്ല പോലെ മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

 

Follow Us:
Download App:
  • android
  • ios