Asianet News MalayalamAsianet News Malayalam

സ്ഥിരമായി ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കാറുണ്ടോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ലിപ്സ്റ്റിക് ഇടുക.പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധിക നേരം നീണ്ടു നില്‍ക്കില്ല. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

tips to use lipstick
Author
Trivandrum, First Published Apr 28, 2019, 4:25 PM IST

ചുണ്ടുകൾ കൂടുതൽ ഭം​ഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഇന്ന് കടകളിലുണ്ട്. മിക്ക പെൺകുട്ടികളും ലിപ്സ്റ്റിക്  ഇടുമെങ്കിലും ശരിയായ രീതിയിൽ ഇടാറില്ല. ഇട്ട് കുറച്ച് കഴിഞ്ഞ് പോവുകയും ചെയ്യും. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍. 

ഇവ കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് എൻവയൺമെന്റ് ഹെല്‍ത്ത്‌ ആന്‍ഡ്‌ പെഴ്സ്പെക്ടീവ്സ് നടത്തിയ പഠനത്തിൽ പറയുന്നത്. സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്...

tips to use lipstick

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

 വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ലിപ്സ്റ്റിക് ഇടുക.

രണ്ട്...

പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധിക നേരം നീണ്ടു നില്‍ക്കില്ല. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

മൂന്ന്...

 ചുണ്ടിന്റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച്‌ ചുണ്ടിന് ആകൃതി വരുത്തുക.

tips to use lipstick

നാല്...

 ബ്രഷ് ഉപയോ​ഗിച്ച് വേണം എപ്പോഴും ലിപ്സ്റ്റിക് ഇടാൻ. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീര്‍ഘനേരം നിലനില്‍ക്കും.

അഞ്ച്...

 ലിപ്സ്റ്റിക് അധികമായി എന്നു തോന്നിയാല്‍ ഒരു ടിഷ്യുപേപ്പര്‍ ഉപയോഗിച്ച്‌ അധികം വന്ന ലിപ്സറ്റിക് നീക്കം ചെയ്യുക. ഒരിക്കലും രണ്ടു ചുണ്ടുകള്‍ക്കിടയില്‍ ടിഷ്യു പേപ്പര്‍ വെച്ച്‌ ലിപ്സ്റ്റിക് നീക്കം ചെയ്യരുത്. ഇത് വികൃതമായ രീതിയില്‍ ലിപ്സ്റ്റിക് പടരാന്‍ ഇടയാകും.

ആറ്...

ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞ് ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍ ലിപ്സ്റ്റിക് പല്ലില്‍ പറ്റാന്‍ ഇടയുണ്ട്. ശ്രദ്ധിച്ചാല്‍ ഈ അബദ്ധം ഒഴിവാക്കാം.

ഏഴ്...

 ചുണ്ടിലെ മൃദുല ഭാഗങ്ങളെ ആകര്‍ഷകമാക്കാന്‍ കണ്‍സീലര്‍ ഉപയോഗിക്കാം. ഇത് ചുണ്ടുകള്‍ക്ക് തിളക്കം നല്‍കുന്നതിലപ്പുറം ചുണ്ടിന്റെ ഭംഗിയെ എടുത്തുകാട്ടും.

എട്ട്...

ചുണ്ടുകള്‍ക്ക് ഈര്‍പ്പവും തിളക്കവും പ്രദാനം ചെയ്യുന്ന ലിപ്ഗ്ലോസുകള്‍ ചുണ്ടില്‍ പുരട്ടാന്‍ താല്‍പര്യമില്ലാത്തവര്‍ മേല്‍ചുണ്ടിലോ കീഴ്ചുണ്ടിലോ ഒരു തുള്ളി ഗ്ലോസ് ഉപയോഗിച്ചാല്‍ മതിയാകും.

ഒൻപത്...

 മുഖത്തിന്റെ നിറത്തേക്കാള്‍ അല്‍പം കൂടി മുന്നോട്ടു നില്‍ക്കുന്ന നിറം വേണം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാന്‍. വെളുത്ത നിറമുള്ളവര്‍ക്ക് പിങ്ക് നിറവും ഒലീവ് അല്ലെങ്കില്‍ ഇരുണ്ട നിറമുള്ളവർ തവിട്ടുനിറവും തിരഞ്ഞെടുക്കുക.

Follow Us:
Download App:
  • android
  • ios