Asianet News MalayalamAsianet News Malayalam

218.80 കോടി ഡോസ് കൊവിഡ് വാക്സിനുകള്‍ നല്‍കി ഇന്ത്യ


നിലവിൽ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 34,598 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.08 ശതമാനമാണിത്. 

total number of vaccines given till now in country has crossed 218 crores
Author
First Published Oct 4, 2022, 2:18 PM IST

 

ദില്ലി: ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ കൊവിഡ് വാക്സിനുകളുടെ എണ്ണം 218.80 കോടി (2,18,80,50,600) കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 3,44,525 ഡോസുകളാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16 മുതലാണ് ആരംഭിച്ചത്. ഇതുവരെ 4.10 കോടിയിൽ കൂടുതൽ (4,10,44,847) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചിരുന്നു.

നിലവിൽ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 34,598 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.08 ശതമാനമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,481 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,36,152 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74% മാണെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിൽ  1,968 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 2,09,801 പരിശോധനകൾ നടത്തി. 89.59 കോടിയിൽ അധികം (89,59,58,696) കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. നിലവില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.29 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  0.94 ശതമാനവുമാണ്. 

അതേസമയം ലോകത്ത് ഇതുവരെയായി 623,747,278 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന് കൊവിഡ് രോഗത്തെ കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്ന വേള്‍ഡോ മീറ്ററിന്‍റെ വെബ്സൈറ്റ് പറയുന്നു. ലോകത്ത് ഇതുവരെയായി കൊവിഡ് ബാധിച്ച് 6,551,813 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് ഏറെ നാളുകള്‍ക്ക് ശേഷം കൊവിഡ് കണക്കുകളില്‍ ഏറ്റവും വലിയ വര്‍ദ്ധന രേഖപ്പെടുത്തിയത് ജനുവരി 21 നായിരുന്നു. 38,46,047 പേര്‍ക്കാണ് അന്ന് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ലോകത്ത് കൊവിഡ് വ്യാപനത്തില്‍ വലിയെ കുറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios