കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ വാക്സിനും മരുന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകം. യുഎസില്‍ മാത്രം 72 മരുന്നുകള്‍ പരീക്ഷിക്കുന്നതായും ഗവേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും  പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചു. മറ്റ് 211 പദ്ധതികളും വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.  

അതിനിടെ ചൈനയിലും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.  ചൈനയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ ഈ വര്‍ഷാവസാനത്തോടെ ആരോഗ്യപ്രവര്‍ത്തകരില്‍ പരീക്ഷിക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ അറിയിച്ചു. അക്കാദമി ഓഫ് മിലിറ്ററി സര്‍വീസസ് വികസിപ്പിച്ചെടുത്ത അഡിനോവൈറസ് വെക്ടര്‍ വാക്സിന്‍റെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞ മാസം പൂര്‍ത്തിയായി. രണ്ടാം ഘട്ടം ആരംഭിക്കുകയും ചെയ്തു. 

Also Read: വ്യാഴാഴ്ച മുതല്‍ കൊവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കും; വാക്സിന്‍ വിജയ സാധ്യത 80 ശതമാനം...

ഓക്സ്ഫോഡ് സര്‍വകലാശാലയിലെ വാക്സിനോളജി പ്രഫസര്‍ സാറ ഗില്‍ബര്‍ട്ട് വികസിപ്പിച്ച വാക്സിന്‍ ഒക്ടോബറോടെ ലഭ്യമാകുമെന്നാണ് ഓക്സ്ഫോഡ്മെയിലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ഓസ്ട്രേലിയയിലെ കൊമണ്‍വെല്‍ത്ത് സയിന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലെ (സിഎസ്ഐആർഒ) ശാസ്ത്രജ്ഞരുടെ വാക്സിന്‍ പരീക്ഷണവും പുരോഗമിക്കുകയാണ്. ജൂൺ മാസത്തോടെ പരീക്ഷണത്തിന്‍റെ ആദ്യഘട്ട ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയതോടെ മൃഗങ്ങളിൽ പരീക്ഷണം ആരംഭിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Also Read: കൊറോണ മനുഷ്യനിര്‍മ്മിതമോ? വിവാദങ്ങള്‍ക്കിടെ ഇടപെടലുമായി ലോകാരോഗ്യ സംഘടന...

റഷ്യയിലെ പ്രമുഖ വൈറോളജി, ബയോടെക്‌നോളജി ഗവേഷണ കേന്ദ്രമായ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ആദ്യ ഘട്ടത്തിൽ 60 പേർ പങ്കെടുക്കുമെന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനറൽ ഡയറക്ടർ റിനാത്ത് മക്സ്യുതോവ് പറഞ്ഞു. നോവോസിബിർസ്കിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി ആളുകൾ സന്നദ്ധപ്രവർത്തകരായി സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ടെസ്റ്റ് വിഷയങ്ങളുടെ പട്ടിക ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോൾ വാക്സിനേഷനായി പ്രവർത്തിക്കുന്ന ടീമിലെ ചില അംഗങ്ങൾ, ലീഡ് ഡെവലപ്പർ ഇൽനാസ് ഇമാറ്റ്ഡിനോവ് എന്നിവരും സന്നദ്ധപ്രവർത്തകരിൽ ഉൾപ്പെടുന്നുവെന്ന് മക്സ്യൂട്ടോവ് വെളിപ്പെടുത്തി. അങ്ങനെ നിരവധി പരീക്ഷണങ്ങളാണ് ശാസ്ത്ര ലോകത്ത് നടക്കുന്നത്. 

Also Read: കൊവിഡ് 19; കുഷ്ഠരോഗത്തിന് നല്‍കിവരുന്ന വാക്‌സിനില്‍ പരീക്ഷണങ്ങളുമായി ഗവേഷകര്‍...

അതേസമയം വൈറസിന്‍റെ യഥാര്‍ഥ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡിനുള്ള മരുന്ന് , വാക്സിന്‍ എന്നിവയുടെ ഗവേഷണം ഊര്‍ജിതപ്പെടുത്താന്‍ യുഎന്‍ പൊതുസഭ പ്രമേയത്തിലൂടെ ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. 

Also Read: കൊവിഡ് 19; രണ്ട് വാക്സിൻ കൂടി മനുഷ്യരിൽ പരീക്ഷിക്കാൻ ചൈന...

Also Read: കൊവിഡ് 19; വാക്‌സിന്‍ പരീക്ഷണം വിജയിച്ചെന്ന് റഷ്യ, ഇനി കുത്തിവയ്ക്കുന്നത് മനുഷ്യരിൽ...

Also Read: മൃഗങ്ങളില്‍ വിജയം, കൊറോണക്കെതിരെ രണ്ടാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി അമേരിക്ക...

Also Read: കൊവിഡ് 19; വാക്‌സിന്‍ കണ്ടുപിടിത്തത്തിനൊരുങ്ങി ഇസ്രയേലും...