15 ശതമാനം സ്ത്രീകളെയും വന്ധ്യത പ്രശ്നം അലട്ടുന്നുണ്ടെന്ന് റിപ്രൊഡക്ടീവ് ബയോളജി എൻഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് വന്ധ്യത. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മർദ്ദം എന്നിവ വന്ധ്യതയ്ക്ക് പ്രധാനപ്പെട്ട ചില കാരണങ്ങളാണ്. 15 ശതമാനം സ്ത്രീകളെയും വന്ധ്യത പ്രശ്നം അലട്ടുന്നുണ്ടെന്ന് റിപ്രൊഡക്ടീവ് ബയോളജി എൻഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
'ഹെൽത്തി ഫുഡ്' ശീലമാക്കൂ...
ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഹെൽത്തി ഫുഡ്. വിറ്റാമിന്‍, മിനറല്‍സ്, വെജിറ്റബിള്‍സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
അമിതവണ്ണം ഒഴിവാക്കൂ...
ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അമിതവണ്ണം. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. മാത്രമല്ല, ആർത്തവ ക്രമേക്കേടിനും കാരണമാകും. കൃത്യമായ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കണം.
ഇരുമ്പിന്റെ കുറവ്...
ഇരുമ്പിന്റെ കുറവ് വിളർച്ചയിലേക്ക് നയിക്കുക മാത്രമല്ല ഗർഭധാരണ സാധ്യതയെയും ബാധിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്, അതിനാൽ ഇടയ്ക്കിടെ ഇരുമ്പിന്റെ അളവ് പരിശോധിക്കുകയും നിങ്ങളുടെ ശരീരത്തിന് ഇരുമ്പിന്റെ കുറവില്ലെന്നും ഉറപ്പാക്കുകയും വേണം.
സമ്മർദ്ദം ഒഴിവാക്കൂ...
സ്ത്രീ ആയാലും പുരുഷനായാലും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക. മാനസിക സമ്മര്‍ദ്ദം പരമാവധി കുറച്ചാല്‍ തന്നെ അത് നമ്മുടെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു. സ്ത്രീകളിൽ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പുകവലി ഒഴിവാക്കൂ...
പുകവലി ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. 'അമേരിക്കൻ സൊസൈറ്റി ഫോർ റിപ്രൊഡക്ടീവ് മെഡിസിൻ' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നിക്കോട്ടിൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കൾ സ്ത്രീകളിൽ അണ്ഡോത്പാദനത്തിന് തടസ്സമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിറ്റാമിൻ ഗുളികകൾ കഴിക്കൂ...
പ്രത്യുൽപാദനക്ഷമതയെ സഹായിക്കുന്നതിന് പ്രീനെറ്റൽ വിറ്റാമിൻ സപ്ലിമെന്റുകളിൽ കഴിക്കാവുന്നതാണ്. ഫോളിക് ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ജനന വൈകല്യങ്ങളോ മറ്റ് സങ്കീർണതകളോ തടയാൻ സഹായിക്കുന്നു. ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തിയ ശേഷം മാത്രം വിറ്റാമിൻ ഗുളികകൾ കഴിക്കുക.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 25, 2020, 6:55 PM IST
Post your Comments