ദിവസവും രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട വെള്ളം കുടിക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ഇടവിട്ടുള്ള ചുമ,തുമ്മൽ, ജലദോഷം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് തുളസിയില വെള്ളം.ബാക്ടീരികളെയും വൈറസിനെയുമെല്ലാം ഇത് നശിപ്പിക്കുന്നു. അസുഖങ്ങള്‍ വരാതെ തടയാനും തുളസി വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും.  

രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും വൈറസ് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തുളസിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. അയേണ്‍ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.

ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പിഎച്ച് ബാലന്‍സ് നില നിര്‍ത്താന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും. പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം.  ഇത് പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ സഹായിച്ച് ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തുളസി വെള്ളം മികച്ചതാണ്. തുളസി വെള്ളത്തിന്റെ ദൈനംദിന ഉപഭോഗം കാർബണുകളുടെയും കൊഴുപ്പിന്റെയും ഉപാപചയ പ്രവർത്തനത്തെ സഹായിക്കുന്നു. ശരീരത്തിലെ കോർട്ടിസോൾ ഹോർമോൺ (സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു) സന്തുലിതമാക്കാൻ തുളസി സഹായിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

കൊവിഡിനെതിരെ പോരാടാന്‍ ചെടിയില്‍ നിന്നുള്ള മരുന്ന്; ഇന്ത്യയില്‍ പരീക്ഷണം തുടങ്ങി....