അമിത രക്തസ്രാവവും വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ അടിവയറ്റില്‍ നിന്ന് ഡോക്‌ടര്‍മാര്‍ നീക്കം ചെയ്തത്  12 കിലോയോളം വലുപ്പമുള്ള ട്യൂമര്‍. 

അമിത രക്തസ്രാവവും വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ അടിവയറ്റില്‍ നിന്ന് ഡോക്‌ടര്‍മാര്‍ നീക്കം ചെയ്തത് 12 കിലോയോളം വലുപ്പമുള്ള ട്യൂമര്‍. ഹരിയാനയിലെ യമുനനഗറിലാണ് അത്യപൂര്‍വ്വമായതരത്തിലുള്ള മുഴ നീക്കം ചെയ്തത്.

അഗര്‍വാള്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ് ശസ്‌ത്രക്രിയ ചെയ്‌തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അതികഠിനമായ വയറുവേദനയും രക്തസ്രാവവുമായി യുവതി എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് യുവതിയുടെ അടിവയറ്റില്‍ വലിയ മുഴ വളരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 12 കിലോയോളം ഭാരമുളള മുഴ നീക്കം ചെയ്തത്. യുവതിയുടെ വയറ്റില്‍ ഇത്രയും വലിയ മുഴ വരാന്‍ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല.