ശരീരം 'ഫിറ്റ്' ആയി കാത്തുസൂക്ഷിക്കാത്ത 'സെലിബ്രിറ്റി'കള്‍ ഇന്നത്തെ കാലത്ത് കുറവാണെന്ന് പറയാം. സിനിമാതാരങ്ങള്‍ മാത്രമല്ല, വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളില്‍ മിക്കവാറും പേരും ശരീരത്തിന്റെ 'ഫിറ്റ്‌നസ്' കാര്യങ്ങളില്‍ അതീവജാഗ്രതയുള്ളവര്‍ തന്നെയാണ്. 

താരങ്ങളാണെങ്കില്‍ അവരുടെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. അതുപോലെ ഇക്കഴിഞ്ഞ ദിവസം ഒരു സിനിമാ-സീരിയല്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിത്. ആരാണെന്ന് മനസിലായോ?

 

 

കൈ കുത്തി തല കീഴായി നില്‍ക്കുന്നയാളെ എങ്ങനെ മനസിലാകാന്‍ അല്ലേ? ടെലിവിഷന്‍ താരവും അവതാരകയുമെല്ലാമായ മന്ദിര ബേദിയാണിത്. ഒരു വര്‍ഷത്തേക്കുള്ള 'ഫിറ്റ്‌നസ്' ചലഞ്ചിലാണ് മന്ദിരയിപ്പോള്‍. 171ാം ദിവസത്തെ വര്‍ക്കൗട്ടില്‍ നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. 

 

 

മിക്കവാറും ദിവസങ്ങളിലെ വര്‍ക്കൗട്ടുകള്‍ മന്ദിര വീഡിയോ ആയും ചിത്രങ്ങളായും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. നാല്‍പത്തിയേഴ് വയസ് പിന്നിട്ടുവെങ്കിലും പ്രായം മന്ദിരയുടെ ശരീരത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഒരുപക്ഷേ കടുത്ത വര്‍ക്കൗട്ടുകളും ഡയറ്റുമെല്ലാം ആകാം ഇതിന് പിന്നിലെ രഹസ്യം.