Asianet News MalayalamAsianet News Malayalam

വെറും രണ്ട് ചേരുവകൾ കൊണ്ട് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

തിളക്കമുള്ള ചർമ്മത്തിനായി പ്രകൃതിദത്തമായ ഫേസ്പാക്കുകൾ ഉപയോഗിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ സഹായിക്കുന്ന ഒരു നാച്വറൽ ഫേസ്പാക്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

two ingredient face pack for glow and healthy skin
Author
Trivandrum, First Published May 6, 2021, 3:10 PM IST
  • Facebook
  • Twitter
  • Whatsapp

ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാകും നമ്മളിൽ അധികം പേരും. തിളക്കമുള്ള ചർമ്മത്തിനായി പ്രകൃതിദത്തമായ ഫേസ്പാക്കുകൾ ഉപയോഗിക്കാനാണ് വിദഗ്ധർ നിർദേശിക്കുന്നത്. ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ സഹായിക്കുന്ന ഒരു നാച്വറൽ ഫേസ്പാക്കിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

വെറും രണ്ട് ചേരുവകൾ കൊണ്ടുള്ള ഫേസ്പാക്കാണിത്. അവാക്കാഡോ, വാഴപ്പഴം എന്നിവയാണ് ഈ പാക്കിന് പ്രധാനമായി വേണ്ടത്. അവാക്കാഡോ ഓയിലിൽ കാണപ്പെടുന്ന ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ലെസിത്തിൻ, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ഡി, ഇ എന്നിവ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സംരക്ഷിക്കാനും കൊളാജനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

ചർമ്മത്തിന് ജലാംശം നൽകാനും ചർമ്മം കൂടുതൽ സോഫ്റ്റാകാനും വാഴപ്പഴം ​ഗുണം ചെയ്യും. മുഖത്തെ അമിതമായ സെബം ഒഴിവാക്കാനും വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇനി എങ്ങനെയാണ് ഈ പാക്ക് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...

 

two ingredient face pack for glow and healthy skin

 

ആദ്യം അവാക്കാഡോ ‌ക്രീം പരുവത്തിലാക്കി എടുക്കുക. ശേഷം രണ്ട് വാഴപ്പഴം മിക്സിയിലടിച്ച് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. രണ്ടും നല്ല പോലെ യോജിപ്പിക്കുക. ശേഷം പാൽ ചേർത്ത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക...ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഊ പാക്ക് ഇടാവുന്നതാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

നെയ്യ് കഴിച്ചാൽ ഇത്രയും ​ഗുണങ്ങളോ...?

 

Follow Us:
Download App:
  • android
  • ios