Asianet News MalayalamAsianet News Malayalam

World Ovarian Cancer Day 2023 : അണ്ഡാശയ കാൻസർ ലക്ഷണങ്ങളും ചികിത്സയും ; കൂടുതലറിയാം

ഇന്ത്യയിൽ അണ്ഡാശയ ക്യാൻസർ സാധ്യത 2020 ൽ 43,886 ൽ നിന്ന് 2025 ൽ 49,644 ആയി വർദ്ധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ, അണ്ഡാശയ അർബുദം നേരത്തെ കണ്ടെത്തേണ്ടത് പ്രധാനമാണ്. അണ്ഡാശയത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൻസർ കോശങ്ങൾ വികസിക്കാം. 
 

world ovarian cancer day 2023 ovarian cancer symptoms and treatment rse
Author
First Published May 8, 2023, 3:28 PM IST

അണ്ഡാശയ അർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും മെയ് 8 ന് ലോക അണ്ഡാശയ കാൻസർ ദിനം ആചരിക്കുന്നു.സ്ത്രീകളിലെ കാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ അഞ്ചാമത്തെ ഏറ്റവും സാധാരണ കാരണം അണ്ഡാശയ കാൻസറാണ്. 

ലോകമെമ്പാടുമുള്ള സ്ത്രീകളെ അണ്ഡാശയ അർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കാൻ സഹായിക്കുന്നതിന് അവബോധം പ്രചരിപ്പിക്കാനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ലോക അണ്ഡാശയ കാൻസർ ദിനം ലക്ഷ്യമിടുന്നു. ബോധവൽക്കരണം നടത്തുകയും നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുന്നതിലൂടെ, അണ്ഡാശയ അർബുദം ബാധിച്ചവരുടെ ജീവൻ രക്ഷിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ ദിനം ആചരിക്കുന്നു. "ഒരു സ്ത്രീയും അവശേഷിക്കുന്നില്ല" എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഇന്ത്യയിൽ അണ്ഡാശയ ക്യാൻസർ സാധ്യത 2020 ൽ 43,886 ൽ നിന്ന് 2025 ൽ 49,644 ആയി വർദ്ധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ, അണ്ഡാശയ അർബുദം നേരത്തെ കണ്ടെത്തേണ്ടത് പ്രധാനമാണ്. അണ്ഡാശയത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൻസർ കോശങ്ങൾ വികസിക്കാം. 

ഏറ്റവും സാധാരണമായ തരം എപ്പിത്തീലിയൽ അണ്ഡാശയ ക്യാൻസറാണ്. ഇത് അണ്ഡാശയത്തിന്റെ പുറം പാളിയിൽ രൂപം കൊള്ളുന്നു. ജീവിതശൈലി ഘടകങ്ങളായ പുകവലി, പൊണ്ണത്തടി, ഭക്ഷണക്രമം, കീടനാശിനികൾ പോലുള്ള പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പർക്കം പുലർത്തുന്നതും അണ്ഡാശയ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.

അണ്ഡാശയ കാൻസർ രോഗനിർണ്ണയത്തിൽ ശാരീരിക പരിശോധനകൾ, അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ പോലുള്ള ഇമേജിംഗ് ടെസ്റ്റുകൾ, കാൻസർ മാർക്കറുകൾ കണ്ടെത്തുന്നതിനുള്ള രക്തപരിശോധന എന്നിവ ഉൾപ്പെടുന്നു. 

അണ്ഡാശയ അർബുദ ചികിത്സ ‌കാൻസറിന്റെ ഘട്ടത്തെയും തരത്തെയും ആശ്രയിച്ചിരിക്കുന്നു. അതുപോലെ തന്നെ രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. പ്രാഥമിക ചികിത്സകളിൽ ശസ്ത്രക്രിയ, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവ ഉൾപ്പെടുന്നു. ശേഷിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കീമോതെറാപ്പി ഉപയോഗിക്കുന്നു. അണ്ഡാശയ അർബുദ സാധ്യത കുറയ്ക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ പ്രധാനമാണെന്നും വിദ​ഗ്ധർ പറയുന്നു.

അണ്ഡാശയ ക്യാന്‍സര്‍; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios