Asianet News MalayalamAsianet News Malayalam

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന നാല് തരം നട്സുകൾ

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള നട്സാണ് പിസ്ത. കൂടാതെ ടൈപ്പ് 2 പ്രമേഹമുള്ളവർ പിസ്ത കഴിക്കുന്നത് ഗ്ലൈസെമിക് നില മെച്ചപ്പെടുത്തുന്നു. പിസ്ത അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം ഗ്ലൂക്കോസിന്റെ അളവ്, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ, മൊത്തം കൊളസ്ട്രോളിന്റെ അളവ് എന്നിവ മെച്ചപ്പെടുത്തുന്നു.

types of nuts that are good for people with diabetes
Author
First Published Jan 19, 2023, 12:06 PM IST

പ്രമേഹം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഭക്ഷണത്തിലെ നിയന്ത്രണവും ജീവിത ശീലങ്ങളിലെ മാറ്റവും പ്രമേഹത്തെ ഒരു പരിധി വരെ പിടിച്ചു നിർത്താൻ സഹായിക്കും. നട്സുകളിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

നട്‌സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതായി ഫോർട്ടിസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ സുമയ്യ എ പറഞ്ഞു. ഇക്കാരണത്താൽ ചോറിന്റെയോ ചപ്പാത്തിയുടെയോ അളവ് കുറയ്ക്കാൻ സഹായകമാണ്. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന നാല് തരം നട്സുകൾ...

ബദാം...

ബദാമിൽ നാരുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, വിറ്റാമിൻ 12 എന്നിവയ്‌ക്കൊപ്പം ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ബദാം കഴിക്കുന്നത് ശരീരത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കൂടുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന ഘടകമാണ്. രാത്രി ബദാം വെള്ളത്തിൽ ഇട്ട് വച്ച് രാവിലെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. 

പിസ്ത...

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള നട്സാണ് പിസ്ത. കൂടാതെ ടൈപ്പ് 2 പ്രമേഹമുള്ളവർ പിസ്ത കഴിക്കുന്നത് ഗ്ലൈസെമിക് നില മെച്ചപ്പെടുത്തുന്നു. പിസ്ത അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം ഗ്ലൂക്കോസിന്റെ അളവ്, കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ, മൊത്തം കൊളസ്ട്രോളിന്റെ അളവ് എന്നിവ മെച്ചപ്പെടുത്തുന്നു.

കശുവണ്ടി...

കശുവണ്ടിയിൽ പ്രമേഹ പ്രതിരോധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കശുവണ്ടിയിൽ കൊഴുപ്പിന്റെ അളവ് താരതമ്യേന കൂടുതലാണെങ്കിലും ഇതിൽ ഭൂരിഭാഗവും നല്ല കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. ഇത് പ്രമേഹരോഗികൾക്ക് ആരോഗ്യകരമാണ്. കശുവണ്ടി പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

വാൾനട്ട്...

വാൾനട്ടിൽ പ്രോട്ടീനും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്. വാൾനട്ടിൽ അടങ്ങിയിരിക്കുന്ന അപൂരിത ഫാറ്റി ആസിഡുകൾ (മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും) ഗ്ലൂക്കോസ് നിയന്ത്രണത്തിൽ ഒരു പങ്ക് വഹിക്കുകയും വിശപ്പ് കുറയ്ക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

ഈ പോഷകങ്ങൾ 'ഉത്കണ്ഠ' കുറയ്ക്കാൻ സ​ഹായിക്കും

 

Follow Us:
Download App:
  • android
  • ios