അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ (UPF) ഉയർന്ന ഉപഭോഗവും കൊളോറെക്റ്റൽ ക്യാൻസർ (CRC) സാധ്യതയും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്നതായി ദി ബിഎംജെ' (The BMJ), 'ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രിഷൻ' (Frontiers in Nutrition) എന്നിവയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു.

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods ) കഴിക്കുന്നത് നിരവധി രോ​ഗങ്ങൾക്കാണ് ഇടയാക്കുന്നത്. അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കും ഏത് കാരണത്താലുമുള്ള മരണസാധ്യതയ്ക്കും ഇവ ഗണ്യമായ വർദ്ധനവുണ്ടാക്കുന്നു. സ്വാഭാവിക പോഷകങ്ങൾ നഷ്ടപ്പെടുകയും ഉയർന്ന കലോറി അടങ്ങിയതുമായ ഭക്ഷണങ്ങൾ ക്യാൻസറിനും ഇടയാക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്കരിച്ച ഭക്ഷണങ്ങൾ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്.

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ (UPF) ഉയർന്ന ഉപഭോഗവും കൊളോറെക്റ്റൽ ക്യാൻസർ (CRC) സാധ്യതയും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്നതായി ദി ബിഎംജെ' (The BMJ), 'ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രിഷൻ' (Frontiers in Nutrition) എന്നിവയിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു.

ഒരാളുടെ ഭക്ഷണക്രമത്തിൽ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ അളവിൽ ഓരോ 10 ശതമാനം വർധനവുണ്ടാകുമ്പോഴും കൊളോറെക്റ്റൽ ക്യാൻസർ സാധ്യത 4 ശതമാനം വർധിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ വൻകുടൽ-മലാശയ അർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പലതിലും അധികമായി ചേർത്ത പഞ്ചസാര, ഉപ്പ്, ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പ്, സംസ്കരിച്ച ചേരുവകൾ എന്നിവ ഉയർന്ന അളവിലും, അതേസമയം നാരുകൾ (fiber) കുറഞ്ഞ അളവിലുമാണുള്ളത്. നാരുകൾ കുറഞ്ഞ ഭക്ഷണക്രമം കാലക്രമേണ കുടലിന്റെ പ്രവർത്തനത്തെയും ആരോഗ്യത്തെയും ബാധിച്ചേക്കാം. ഒഴിവാക്കേണ്ട ചില പ്രധാനപ്പെട്ട അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളെക്കുറിച്ച് ഓങ്കോളജിസ്റ്റായ ഡോ. വർത്തിക വിശ്വാനി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

• നൂഡിൽസ്

• പാക്കറ്റ് ചിപ്സ്, സ്നാക്സ്

• ബിസ്കറ്റുകൾ, ചോക്ലേറ്റുകൾ, കേക്കുകൾ

• സോഫ്റ്റ് ഡ്രിങ്കുകൾ, പഞ്ചസാര ചേർത്ത ജ്യൂസുകൾ

• ഇൻസ്റ്റന്റ് സൂപ്പുകൾ, ഫ്രോസൻ ഫുഡുകൾ

• ചീസ് സ്ലൈസുകളോ സ്പ്രെഡുകളോ

View post on Instagram