Asianet News MalayalamAsianet News Malayalam

ഫൈസർ, മൊഡേണ വാക്സിനെടുക്കുന്നവർക്ക് ഹൃദയ വീക്കത്തിന് സാധ്യത; മുന്നറിയിപ്പുമായി എഫ്ഡിഎ

ഫൈസർ, മൊഡേണ വാക്സിനുകൾ സ്വീകരിക്കുന്ന ചുരുക്കം ചിലരിൽ ഹൃദയ വീക്കത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എഫ്ഡിഎ വ്യക്തമാക്കി.

US regulator adds warning about rare heart inflammation to Pfizer, Moderna Covid vaccines
Author
USA, First Published Jun 27, 2021, 4:04 PM IST

ഫൈസർ, മൊഡേണ വാക്സിനെടുക്കുന്നവർക്ക് അപൂവ്വ ഹൃദയ വീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ).

ഫൈസർ, മൊഡേണ വാക്സിനുകൾ സ്വീകരിക്കുന്ന ചുരുക്കം ചിലരിൽ ഹൃദയ വീക്കത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എഫ്ഡിഎ വ്യക്തമാക്കി. വാക്സിനേഷൻ ഹൃദയപേശികളിലുണ്ടാകുന്ന വീക്കം (മയോകാര്‍ഡൈറ്റിസ്‌), പെരികാർഡിറ്റിസ് തുടങ്ങിയ ഹൃദ്രോഗങ്ങളുടെ അപകട സാധ്യതകളെ കൂട്ടുന്നുവെന്ന് എഫ്ഡിഎ അറിയിച്ചു.

എന്നിരുന്നാലും കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ച രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ട്. ജൂൺ 11 വരെ 1,200 ലധികം മയോകാർഡിറ്റിസ് അല്ലെങ്കിൽ പെരികാർഡിറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വാക്‌സീന്‍ പ്രതികൂല ഇവന്റ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം (VAERS) വ്യക്തമാക്കുന്നു.

പുരുഷന്മാരിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും എഫ്ഡിഎ വ്യക്തമാക്കി. 30 വയസ്സിന് താഴെയുള്ളവരിൽ 309 പേരെ ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിച്ചു. അതിൽ 295 പേരെ ഡിസ്ചാർജ് ചെയ്തുവെന്നും സിഡിസി അറിയിച്ചു.

കൊവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ രൂക്ഷമായിരിക്കുമോ? വിദഗ്ധര്‍ പറയുന്നു.


 

Follow Us:
Download App:
  • android
  • ios