മുഖക്കുരു, ഹൈപ്പർ പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കുന്നു. യുവത്വം നിലനിർത്താൻ സഹായിക്കുന്ന മികച്ച ഗുണങ്ങളും ചർമ്മത്തിന് തിളക്കമേകുന്ന ഗുണങ്ങളും ഇതിലുണ്ട്. 

ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് മാതളനാരങ്ങ. വിറ്റാമിൻ സി, ഇ, പോളിഫിനോളുകൾ എന്നിവയാൽ സമ്പുഷ്ടമായ മാതളനാരങ്ങ ചർമ്മത്തെ സുന്ദരമാക്കും. വിറ്റാമിൻ എ, ഇ, സി എന്നിവയും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, ഹൈപ്പർ പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കുന്നു. യുവത്വം നിലനിർത്താൻ സഹായിക്കുന്ന മികച്ച ഗുണങ്ങളും ചർമ്മത്തിന് തിളക്കമേകുന്ന ഗുണങ്ങളും ഇതിലുണ്ട്. തിളക്കമുള്ള ചർമ്മത്തിന് പരീക്ഷിക്കാം മാതളനാരങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ..

ഒന്ന്

രണ്ട് ടീസ്പൂൺ മാതളനാരങ്ങ പേസ്റ്റ്, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിച്ച ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

രണ്ട്

ഒരു ടേബിൾ സ്പൂൺ മാതളനാരങ്ങ ജ്യൂസ്, രണ്ട് ടീസ്പൂൺ പാൽ, ഒന്നോ രണ്ടോ ടീസ്പൂൺ അരി പൊടി എന്നിവ യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകുക. മുഖത്തെ കറുപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.

മൂന്ന്

രണ്ട് സ്പൂൺ മാതള നാരങ്ങ നീരും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖത്തെ കറുപ്പകറ്റാൻ മികച്ചൊരു പാക്കാണിത്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം