ജീരകം ഒരു പ്രകൃതിദത്ത പോഷകമാണ്. അതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

അമിതമായി ഭക്ഷണം കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ജങ്ക് ഫുഡ് കഴിക്കുന്നത് ദഹനക്കേടിന് കാരണമായേക്കാം. ഭക്ഷണം ശരിയായി ചവയ്ക്കാത്തത് ദഹന പ്രശ്നങ്ങളുണ്ടാക്കാം. വയറുവേദനയോ ദഹനക്കേടോ ഉണ്ടാകുമ്പോൾ അത് ഒഴിവാക്കാൻ വീട്ടിലെ ചില ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്.

ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഏറ്റവും മികച്ച ചേരുവകയാണ് ജീരകം. വിഭവങ്ങൾക്ക് സുഗന്ധവും സ്വാദും മാത്രമല്ല, ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഗുണങ്ങൾ നൽകുന്നു. നാരുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ജീരകം. മലബന്ധം തടയുന്നതിലും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിലും ജീരകം പ്രധാന പങ്ക് വഹിക്കുന്നു. ജീരകം ദഹനക്കേടും അനുബന്ധ അസ്വസ്ഥതകളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ജീരകം ഒരു പ്രകൃതിദത്ത പോഷകമാണ്. അതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ജീരകം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

അതുപോലെ ജീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ജീരകത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ വിശപ്പ് കുറയ്ക്കാനും ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തിൽ കലോറിയും കുറവാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ എന്തൊക്കെ കഴിക്കണം?

Youth Congress Protest | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live #asianetnews