' ദിവസവും ഏഴോ എട്ടോ ഗ്ലാസ് പാൽ കുടിച്ചിരുന്നു, ഇപ്പോൾ കുടിക്കുന്നത് ഒരു ഗ്ലാസ് പാൽ മാത്രം' ; ബോബി ഡിയോൾ
മുതിർന്നവർ പാൽ അമിതമായി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. കലോറി കൂടുതൽ അടങ്ങിയ പാനീയമാണ് പാൽ. പാലിലെയും പാലുൽപ്പന്നങ്ങളിലെയും പ്രോട്ടീൻ, പഞ്ചസാര, കൊഴുപ്പ്, പൂരിത കൊഴുപ്പ് എന്നിവ കുട്ടികളിൽ പൊണ്ണത്തടി പോലുള്ള ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കിയേക്കാം.
അടുത്തിടെയാണ് ബോളിവുഡ് നടൻ ബോബി ഡിയോൾ ഒരു അഭിമുഖത്തിൽ മുമ്പൊക്കെ താൻ ദിവസവും എട്ട് ഗ്ലാസ് പാൽ വരെ കുടിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ദിവസവും എട്ട് ഗ്ലാസ് പാൽ കുടിക്കുമായിരുന്നു. പാൽ കുടിക്കാൻ പ്രത്യേക ഗ്ലാസ് ഉണ്ടെന്നും കൂടുതൽ പാൽ കിട്ടാനായി വലിയ ഗ്ലാസ് നോക്കി എടുക്കുമായിരുന്നെന്നും ബോബി ഡിയോൾ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇപ്പോൾ അത് ഒരു ഗ്ലാസായി ചുരുക്കി എന്നും അദ്ദേഹം പറയുന്നു.
പാൽ അമിതമായി കുടിച്ചാലുള്ള ആരോഗ്യപ്രശ്ങ്ങൾ
പാലിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. എന്നിരുന്നാലും, അമിതമായ ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ലാക്ടോസ് അസഹിഷ്ണുത പോലുള്ള ദഹന പ്രശ്നങ്ങൾക്കും ഇടയാക്കും. എൻസൈം ദഹിപ്പിക്കുന്ന പാലിലെ പഞ്ചസാരയാണ് ലാക്ടോസ്. ഏകദേശം അഞ്ച് വയസ്സാകുമ്പോൾ മിക്ക ആളുകൾക്കും ലാക്റ്റേസ് ദഹിപ്പിക്കാനുള്ള കഴിവ് കുറയുന്നു. ഇത് വയറുവേദന, ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഈ ലക്ഷണങ്ങൾ ജീവിതത്തിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാം.
മുതിർന്നവർ പാൽ അമിതമായി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. കലോറി കൂടുതൽ അടങ്ങിയ പാനീയമാണ് പാൽ. പാലിലെയും പാലുൽപ്പന്നങ്ങളിലെയും പ്രോട്ടീൻ, പഞ്ചസാര, കൊഴുപ്പ്, പൂരിത കൊഴുപ്പ് എന്നിവ കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാക്കിയേക്കാം. അമിതമായി പാൽ കുടിക്കുന്നത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
പാൽ അമിതമായി കുടിക്കുന്നത് മുഖത്തോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ അലർജിക്കും മുഖക്കുരു വരുന്നതിനും കാരണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായി പാൽ കുടിക്കുന്നത് വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.
രാവിലെ എഴുന്നേറ്റ ഉടൻ കാപ്പിയാണോ നിങ്ങൾ കുടിക്കാറുള്ളത്? എങ്കിൽ ശ്രദ്ധിക്കൂ