സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സർ. അപൂര്‍വ്വമായി മാത്രമേ ഇത് ഉണ്ടാകുകയുള്ളൂ എങ്കിലും വളരെയധികം ശ്രദ്ധ നൽകേണ്ടതാണ്. സ്‌ത്രീകളിലെ അമിതമായുള്ള മദ്യപാനവും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. മറ്റൊരു കാരണം, സെക്‌സിലൂടെയൊ ചര്‍മ്മം നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ പകരുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാക്കാം. 

പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

വെള്ളപ്പോക്ക്
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക
പെൽവിക് വേദന, (പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിനിടെ)
ഫിസ്റ്റുല
.........

വജൈനല്‍ ക്യാന്‍സറിന് കാരണമാകുന്ന ചില അപകടങ്ങളെ തിരിച്ചറിയൂ...

1. വജൈനല്‍ ക്യാന്‍സറിനുളള ഒരു പ്രധാന കാരണമാണ് വജൈനല്‍ അഡിനോസിസ്. സാധാരണ പരന്ന കോശങ്ങളായ സ്‌ക്വാമസ് കോശങ്ങളാണ് വജൈനല്‍ ഭിത്തിയിലുള്ളത്. എന്നാല്‍ ചിലരില്‍ ഈ ഭാഗത്തു ചിലയിടങ്ങളില്‍ യൂട്രസ്, ഫെല്ലോപിയന്‍ ട്യൂബ് ഭാഗത്തുള്ളതു പോലുള്ള ഗ്ലാന്റുലാര്‍ കോശങ്ങളുണ്ടാകും. ഇവയാണ് അഡിനോസിസ് എന്നറിയപ്പെടുന്നത്. ഇതുള്ളവര്‍ക്ക് വജൈനല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.
2. സെര്‍വിക്കല്‍ ക്യാന്‍സറുള്ള സ്ത്രീകളില്‍ വജൈനല്‍ ക്യാന്‍സറിനുള്ള സാധ്യതയും കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.
3. ഹ്യുമണ്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്പിവി വജൈനല്‍ ക്യാന്‍സറിനുളള മറ്റൊരു കാരണമാണ്. സെക്‌സിലൂടെയോ ചര്‍മം നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ ഇതുണ്ടായേക്കാം.
4. ചില സ്ത്രീകളില്‍ യൂട്രസ് വജൈനയിലേയ്ക്കു തള്ളിപ്പോരുന്ന അവസ്ഥയുണ്ടാകും. ഇത്തരം ഘട്ടത്തില്‍ പെസറി എന്നൊരു ഉപകരണം കൊണ്ട് ഇത് തള്ളി ഉള്ളിലേയ്ക്കു വയ്ക്കും. ഇതുകാരണം വജൈനലിലുണ്ടാകുന്ന അസ്വസ്ഥത ചിലപ്പോല്‍ വജൈനല്‍ ക്യാന്‍സര്‍ സാധ്യതയാകാറുണ്ട്.
5. മദ്യത്തിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും ഉപയോഗം സ്ത്രീകളില്‍ വജൈനല്‍ ക്യാന്‍സറിന് വഴിയൊരുക്കുന്നു.
6. എച്ച്ഐവി വജൈനല്‍ ക്യാന്‍സറിനുളള മറ്റൊരു പ്രധാന കാരണമാകാറുണ്ട്. എച്ച്‌ഐവി സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ക്യാന്‍സറിനും വഴിയൊരുക്കും.