Asianet News MalayalamAsianet News Malayalam

വജൈനല്‍ ക്യാന്‍സര്‍; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

അമിതമായി മദ്യപാനം, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. മറ്റൊരു കാരണം, സെക്‌സിലൂടെയൊ ചര്‍മ്മം നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ പകരുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാക്കാം. 

Vaginal Cancer signs and causes
Author
Trivandrum, First Published Feb 10, 2020, 11:37 AM IST

സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാൻസറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. യോനിഭാഗത്തെ ബാധിക്കുന്ന വജൈനല്‍ ക്യാന്‍സര്‍ സ്തനാര്‍ബുദത്തേക്കാള്‍ അപകടകാരിയാണ്. അമിതമായി മദ്യപാനം,  പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.  അതുപോലെ തന്നെ വജൈനല്‍ ക്യാന്‍സറിന് കാരണമാകുന്ന ഏറ്റവും പ്രധാന ഘടകം എച്ച്.ഐ.വി വൈറസാണ്. ഈ വൈറസ് സെര്‍വിക്കല്‍ ക്യാന്‍സറിനും കാരണമാകുന്നു. 

ഇടയ്ക്കിടെ യോനിയില്‍ നിന്നുളള രക്തസ്രാവം, യോനിക്കുളളില്‍ മുഴ ഉള്ളതുപോലെ അനുഭവപ്പെടുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴും മൂത്രമൊഴിക്കുമ്പോഴും വേദന അൻുഭവപ്പെടുക ,മലബന്ധം, പുറം വേദന,കാലുകളില്‍ ഇടയ്ക്കിടെ നീരു വരുക തുടങ്ങിയവ വജൈനല്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം. വേണ്ട സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വജൈനല്‍ ക്യാന്‍സര്‍ മറ്റ് അവയവങ്ങളിലേക്ക് ബാധിക്കാനുളള സാധ്യത കൂടുതലാണ്. 

വജൈനല്‍ ക്യാന്‍സര്‍ തന്നെ രണ്ടു വിധത്തിലുണ്ട് . സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, അഡിനോകാര്‍സിനോമ എന്നിങ്ങനെ രണ്ടുതരം ക്യാന്‍സറുകളുണ്ട്. ഇതില്‍ ആദ്യം പറഞ്ഞതാണ് കൂടുതല്‍ വരിക. വജൈനയില്‍ തുടങ്ങി ലംഗ്‌സ്, എല്ല് എന്നിവിടങ്ങളിലേയ്ക്കു പടരാവുന്ന ഒന്ന്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വജൈനല്‍ ക്യാന്‍സറിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. എച്ച്പിവി അഥവാ ഹ്യുമണ്‍ പാപ്പിലോമ വൈറസ് അണുബാധയാണ് 10 ല്‍ 9 വജൈനല്‍ ക്യാന്‍സറിനും കാരണമാകുന്നത്. 

വൈകി ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് അബോര്‍ഷനാകുന്നത് തടയാന്‍ ഡിഇഎസ് അഥവാ ഡൈഈഥൈല്‍സ്റ്റില്‍ബെസ്റ്ററോണ്‍ എന്നൊരു മരുന്നു പണ്ടു കാലത്ത ഗര്‍ഭിണികള്‍ക്കു നല്‍കിയിരുന്നു. ഇത്തരം സ്ത്രീകള്‍ക്കുണ്ടാകുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഭാവിയില്‍ ഈ പെണ്‍കുട്ടിയ്ക്ക് വജൈനല്‍ ക്യാന്‍സര്‍ സാധ്യത ഏറെയാണ്. അമ്മയ്ക്കല്ല, ഈ അമ്മയ്ക്കുണ്ടാകുന്ന പെണ്‍കുഞ്ഞിനാണ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍ എന്നതാണ് വാസ്തവം. മരുന്നിന്റെ സൈഡ് ഇഫക്ട് എന്നു തന്നെ വേണം, പറയാന്‍. ഇതിലെ കെമിക്കലുകല്‍ വരുത്തുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് കാരണം.
 

Follow Us:
Download App:
  • android
  • ios