കൊവിഡ് രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാനചിത്രം പുറത്തു വിട്ടു അമേരിക്കയിലെ ആശുപത്രി. കൊവിഡ് സ്ഥിരീകരിച്ച 59 വയസ്സുകാരന്റെ ശ്വാസകോശത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ക്ക് ഇപ്പോള്‍ കൊവിഡ്-19 ഉണ്ടെന്നും ശ്വാസകോശം ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോ വിശദീകരിച്ചുകൊണ്ട് ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തൊറാസിക്ക് സർജറി  വിഭാഗം തലവൻ ഡോ. കെയ്ത് മോർട്ട്മാൻ പറഞ്ഞു. 

ഉയർന്ന രക്തസമ്മർദമുള്ള രേഖപ്പെടുത്തിയിട്ടുണ്ട്. താരതമ്യേന ആരോഗ്യവാനായ ഇയാളുടെ ശ്വാസകോശത്തിന് വളരെയധികം തകരാർ സംഭവിച്ചതായി ചിത്രം സൂചിപ്പിക്കുന്നു. ശ്വസിക്കാൻ പറ്റാത്തത്ര ഗുരുതര അവസ്ഥയിലായതിനാൽ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നിരുന്നു. രക്തചക്രമണത്തിനും ഓക്സിജന്റെ സഞ്ചാരത്തിനുമായി മറ്റൊരു യന്ത്രംകൂടി അദ്ദേഹത്തിന് ആവശ്യമാണ് - മോർട്ടൻ പറഞ്ഞു.

ഇയാളൊരു പ്രമേഹരോ​ഗിയോ മറ്റ് പ്രശ്നങ്ങളോ ഉള്ള ആളല്ല. രക്തസമ്മര്‍ദ്ദമല്ലാതെ കൂടാതെ അദ്ദേഹത്തിന് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ ജീവന് പോലും ആപത്താണെന്നും അദ്ദേഹം പറയുന്നു.

വീഡിയോയിൽ മഞ്ഞനിറത്തിൽ അടയാളപ്പെടുത്തയിരിക്കുന്നത് കാണാം. ശ്വാസകോശത്തിന്റെ അണുബാധയും ഇൻഫ്ളമേഷനും ഉള്ള ഭാഗങ്ങളാണ് അത്. ശ്വാസകോശത്തിൽ വൈറസ് അണുബാധ ഉണ്ടാകുമ്പോൾ അവയവം അതിനെ തടയാൻ ശ്രമിക്കും. ശ്വാസകോശമാകെ തകരാറു സംഭവിച്ചതായും ഈ ചിത്രത്തിൽ നിന്ന് വ്യക്തമാണ്. രോഗി ഇപ്പോൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

കൊറോണ വെെറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. രോഗികളിൽ ശ്വാസകോശത്തിന് വളരെ പെട്ടെന്നാണ് കേടുപാടുകൾ ഉണ്ടാകുന്നത്. ഒരിക്കൽ കേടുപാട് സംഭവിച്ചാൽ പിന്നീട് അത് സുഖപ്പെടാൻ വളരെ കാലമെടുക്കുന്നു. രണ്ട് മുതൽ നാല് ശതമാനം വരെ സുഖപ്പെടില്ല. അവർ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥയാണെന്ന് മോർട്ടൻ പറയുന്നു. 

കൊറോണ നിസാരമായി കാണേണ്ട ഒന്നല്ലെന്നും ഒരാളുടെ ശരീരത്തെ അത് എങ്ങനെയാണ് ബാധിക്കുന്നതെന്നും മനിസാലാക്കുന്നതിനാ‌ണ് ഈ ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നും ഡോ. മോർട്ടൻ പറ‍ഞ്ഞു.