Asianet News MalayalamAsianet News Malayalam

വിറ്റാമിൻ എയും ചർമ്മ സംരക്ഷണവും; അറിയാം ചില കാര്യങ്ങൾ

വിറ്റാമിൻ എ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ ഇലാസ്തികതയിൽ കൊളാജൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

Vitamin A for skin care
Author
Trivandrum, First Published Aug 24, 2021, 2:24 PM IST

ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് വിറ്റാമിൻ എ പ്രധാന പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ എ ശരീരത്തിന് പ്രധാനമാണ്, കാരണം ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കണ്ണിന്റെ പ്രവർത്തനം നിയന്ത്രിക്കുകയും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

വിറ്റാമിൻ എയിൽ റെറ്റിനോൾ അടങ്ങിയിട്ടുണ്ട്. ഇത് പുതിയ ചർമ്മകോശ ഉൽപാദനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല വിറ്റാമിൻ എ അകാല വാർദ്ധക്യത്തിലേക്ക് നയിക്കുന്ന ലക്ഷണങ്ങൾ തടയുകയും ചെയ്യുന്നു. വിറ്റാമിൻ എ യുടെ കുറവ് വരണ്ട ചർമ്മത്തിന് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

വിറ്റാമിൻ എ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ ഇലാസ്തികതയിൽ കൊളാജൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ എ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്ന കൊളാജന്റെ ആരോഗ്യകരമായ ഉൽപാദനത്തിന് സഹായിക്കും.

 

Vitamin A for skin care

 

ചർമ്മത്തിലെ പിഗ്മെന്റേഷൻ, കറുത്ത പാടുകൾ എന്നിവ മാറാൻ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. തക്കാളി വിറ്റാമിൻ എയാൽ സമ്പുഷ്ടമാണ്. മാത്രമല്ല, തക്കാളിയിൽ അടങ്ങിയിരിക്കുന്ന 'ലൈക്കോപീൻ' എന്ന ആന്റിഓക്‌സിഡന്റ് ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. മുഖത്തെ നേർത്ത വരകൾ കുറയ്ക്കുകയും തക്കാളി നല്ലതാണ്.

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് മുട്ട. മുട്ടയുടെ വെള്ള അൽപം റോസ് വാട്ടറും ചേർത്ത് ഫേസ് പാക്കായി ഉപയോ​ഗിക്കുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ ഏറെ നല്ലതാണ്. മാത്രമല്ല, ബ്രോക്കോളി, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ ഭക്ഷണങ്ങളിലും വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. 

ഗ്രീന്‍പീസിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം....?

 


 

Follow Us:
Download App:
  • android
  • ios