വിറ്റാമിന്‍ ബി12-ന്‍റെ അഭാവം; ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെനിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. 

vitamin b12 deficiency foods that you must avoid to prevent

ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെ നിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. വിറ്റാമിന്‍  ബി12-ന്‍റെ അഭാവം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 

ചര്‍മ്മത്തില്‍ മഞ്ഞ നിറം, നാക്കിലെ ചുവപ്പ് നിറം, വായില്‍ അള്‍സറുകള്‍, സൂചി കുത്തുന്നതു പോലുള്ള തോന്നല്‍, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം,  പെട്ടെന്ന് ഭാരം നഷ്ടമാകൽ, ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച,  തലവേദന, മനംമറിച്ചിൽ, ഛർദി തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി- 12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. 

ഇത്തരത്തില്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

കഫൈന്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, ശീതള പാനീയങ്ങള്‍, മദ്യം തുടങ്ങിയവയുടെ അമിത ഉപയോഗം വിറ്റാമിന്‍ ബിയുടെ കുറവിന് കാരണമാകും. 

വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍:

മുട്ട, മത്സ്യം, പാല്‍, യോഗര്‍ട്ട്, ചീസ്, മറ്റ് പാലുൽപന്നങ്ങൾ, ബീഫ്, സാൽമൺ ഫിഷ്, ചൂര, മത്തി, സോയ മിൽക്ക്, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ, നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: സിക്കിൾ സെൽ ഡിസീസ് അഥവാ അരിവാൾ രോഗം; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios