പേരയ്ക്ക വിറ്റാമിൻ സിയുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.  ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ   അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. 

ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ വിറ്റാമിനാണ് വിറ്റാമിൻ സി. പല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റാണിത്. പല പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണിത്.

ഓറഞ്ചും മറ്റ് സിട്രസ് ഭക്ഷണങ്ങളും വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചിൽ 70 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങളിതാ...

പേരയ്ക്ക

പേരയ്ക്ക വിറ്റാമിൻ സിയുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്. ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും.

കിവിപ്പഴം

രണ്ട് കിവികളിൽ 137 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് കിവി. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും കിവി മികച്ചതാണ്.

പപ്പായ

പപ്പായയിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പപ്പായയിൽ 88 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

പെെനാപ്പിൾ

പൈനാപ്പിളിൽ ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. വൈറ്റമിൻ ബി6, പൊട്ടാസ്യം, കോപ്പർ, തയാമിൻ എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് അരിഞ്ഞ പൈനാപ്പിളിൽ 79 മില്ലിഗ്രാം വിറ്റാമിൻ സിയാണുള്ളത്.

സ്ട്രോബെറി

സ്ട്രോബെറിയിൽ കലോറി കുറവാണ്. കൂടാതെ ജലത്തിൻ്റെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് മാറ്റണോ? ഇവ ഉപയോ​ഗിച്ച് നോക്കൂ

Asianet News Live | By-Election | ഏഷ്യാനെറ്റ് ന്യൂസ് | PP Divya | Naveen Babu | Malayalam News Live