കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും രോഗപ്രതിരോധശേഷി കൂട്ടാനും, പ്രായമാകുമ്പോൾ എല്ലുകൾക്ക് ബലം നൽകാനും, ശരീരഭാരം നിയന്ത്രിക്കാനും ഈ വിറ്റാമിൻ വേണം.
കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ചെറുപ്പത്തിൽത്തന്നെ നല്ല ഭക്ഷണശീലം അവരിൽ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് നിർബന്ധമായും വേണ്ട പോഷകങ്ങൾ ഏതൊക്കെയാണെന്ന് മാതാപിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യമായ കാൽസ്യം ശരീരം ആഗിരണം ചെയ്യാൻ സഹായിക്കുന്നത് വിറ്റാമിൻ ഡിയാണ്.
മറ്റുള്ള പോഷകങ്ങളെപ്പോലെ, ഭക്ഷണം മാത്രമല്ല വിറ്റാമിൻ ഡിയുടെ ഏക ഉറവിടം. സൂര്യപ്രകാശം ഏൽക്കുമ്പോൾ നമ്മുടെ ശരീരംതന്നെ ഇത് ഉത്പാദിപ്പിക്കും. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും രോഗപ്രതിരോധശേഷി കൂട്ടാനും, പ്രായമാകുമ്പോൾ എല്ലുകൾക്ക് ബലം നൽകാനും, ശരീരഭാരം നിയന്ത്രിക്കാനും ഈ വിറ്റാമിൻ വേണം. ഇന്നത്തെക്കാലത്ത് വിറ്റാമിൻ ഡിയുടെ കുറവ് ഒരു സാധാരണ പ്രശ്നമാണ്. പേശികൾക്ക് ബലക്കുറവ്, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലരും പരാതിപ്പെടാറുണ്ട്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നം നമുക്ക് പരിഹരിക്കാം.
കുട്ടികളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കൃത്യമായി നിലനിർത്താൻ ഏതൊക്കെ ഭക്ഷണങ്ങളാണ് നൽകേണ്ടത്?
മുട്ട, ചീര, കൂൺ, സാൽമൺ മത്സ്യം, പാൽ, മറ്റ് പാലുൽപ്പന്നങ്ങൾ, ഓറഞ്ച് എന്നിവ കുട്ടികൾക്ക് നൽകുന്നത് ഉറപ്പാക്കുക. ഈ ഭക്ഷണങ്ങൾ ആവശ്യമായ അളവിൽ വിറ്റാമിൻ ഡി നൽകും. ഒപ്പം കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളർച്ചയ്ക്കും ഇത് സഹായിക്കും. അതോടൊപ്പം, പുറത്തുപോയി കളിക്കാനും അല്പം വെയിൽ കൊള്ളാനും അവരെ പ്രോത്സാഹിപ്പിക്കുക. ഇതും അവരുടെ വിറ്റാമിൻ ഡി അളവ് മെച്ചപ്പെടുത്താൻ സഹായിക്കും.


