വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ അല്ലെങ്കിൽ പ്രോഹോർമോൺ പോലെ പ്രവർത്തിക്കുന്നു. ശരീരത്തിലെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കളുടെ നിയന്ത്രണത്തിലും ആഗിരണത്തിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു.
വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിൻ ഡി മനുഷ്യ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും നിർവഹിക്കാൻ ആവശ്യമായ ഒരു വിറ്റാമിനാണ്. ആറുമാസത്തിലൊരിക്കലെങ്കിലും വിറ്റാമിൻ ഡി പരിശോധന നടത്താൻ ഡോക്ടർമാർ പറയുന്നു. ഇന്ത്യയിൽ വൈറ്റമിൻ ഡി കുറവുള്ളവരുടെ എണ്ണം കൂടി വരുന്നതായി വിദഗ്ധർ പറയുന്നു.
വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ ഒരു ഹോർമോൺ അല്ലെങ്കിൽ പ്രോഹോർമോൺ പോലെ പ്രവർത്തിക്കുന്നു. ശരീരത്തിലെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കളുടെ നിയന്ത്രണത്തിലും ആഗിരണത്തിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു.
വിറ്റാമിൻ ഡി ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ...
കൂൺ...
വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് കൂൺ. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.
മുട്ട...
വിറ്റാമിൻ ഡിയുടെ മറ്റൊരു മികച്ച ഭക്ഷണമാണ് മുട്ട. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയർത്തുന്നതിനും മുട്ട സഹായകമാണ്. കൂടാതെ, മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.
സാൽമൺ മത്സ്യം...
വിറ്റാമിൻ ഡി സാൽമൺ മത്സ്യത്തിൽ മതിയായ അളവിൽ അടങ്ങിയിട്ടുണ്ട്. അവ രുചികരം മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ടെങ്കിൽ തീർച്ചയായും ഭക്ഷണത്തിൽ സാൽമൺ മത്സ്യം ഉൾപ്പെടുത്തുക. സാൽമണിൽ ഒമേഗ -3 അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധം, ശ്വാസകോശം, എൻഡോക്രൈൻ എന്നിവയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
സോയ ഉൽപ്പന്നങ്ങൾ...
സോയ ഉൽപ്പന്നങ്ങളിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. സോയ ഉൽപ്പന്നങ്ങളായ തൈര്, ടോഫു, സോയ പാൽ എന്നിവ വിറ്റാമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഈ ഭക്ഷണങ്ങൾ ശരീരത്തെ ആരോഗ്യകരവും ഫിറ്റുമായി നിലനിർത്താനും സഹായിക്കുന്നു.
പാൽ...
വിറ്റാമിൻ ഡി അടങ്ങിയ മറ്റൊരു ഭക്ഷണമാണ് പാൽ. കാൽസ്യം, ഫോസ്ഫറസ്, റൈബോഫ്ലേവിൻ എന്നിവ അടങ്ങിയിട്ടുള്ള പോഷകങ്ങൾ പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രാവിലെ ഉണർന്നതിന് ശേഷമോ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പോ ഒരു ഗ്ലാസ് പാൽ കുടിക്കുക.. ഇത് എല്ലുകളെ ബലപ്പെടുത്തുകയും ചെയ്യും.
വണ്ണം കുറയ്ക്കാൻ പനീര്‍? പക്ഷേ കഴിക്കുന്നതിന് ചില രീതികളുണ്ടെന്ന് മാത്രം...

